സിനിമ നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍, നടന്‍ പ്രിഥ്വിരാജ് എന്നിവരുടെ അടക്കം മലയാള സിനിമ മേഖലയിലെ നടന്‍മാരുടെയും നിര്‍മാതാക്കളുടെയും വീടുകളില്‍ ഇന്‍കം ടാക്‌സിന്റെ വ്യാപക റെയ്ഡ്. കേരള തമിഴ്നാട് ടീമുകളാണ് ആന്റണിയുടെ പെരുമ്ബാവൂര്‍ പട്ടാലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്.

ആറ് ടാക്‌സി കാറുകളില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെയാണ് പരിശോധനക്കെത്തിയത്. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ മാധ്യപ്രവര്‍ത്തകരോട് വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗേറ്റ് അടച്ചുപൂട്ടി പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. പരിശോധ നടക്കുമ്ബോള്‍ ആന്റണി വീട്ടിലുണ്ടായിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ്, പ്രിഥ്വിരാജ് എന്നിവരുടെയും വീടുകളില്‍ റെയ്ഡ് തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക