നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള എ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെ വെല്ലാൻ ഗൂഗിള്‍ അവതരിപ്പിച്ച ബാര്‍ഡില്‍ (Bard) സുപ്രധാന അപ്ഡേുകളെത്തി. ബഹുഭാഷാ പിന്തുണയാണ് അതില്‍ ഏറ്റവും എടുത്തുപറയേണ്ടത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഗുജറാത്തി, ബെംഗാളി, കന്നട, ഉറുദു ഉള്‍പ്പടെ 40 ഭാഷകളില്‍ ഇനി ഗൂഗിള്‍ ബാര്‍ഡിന് നന്നായി ആശയവിനിമയം നടത്താനാകും. ഇന്ത്യയിലെ ഉപയോക്താക്കളുടെ വൈവിധ്യമാര്‍ന്ന ഭാഷാപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നതാണ് പുതിയ അപ്ഡേറ്റ്. കൂടാതെ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളിലും യൂറോപ്പിലുടനീളവും ബാര്‍ഡിന്റെ ലഭ്യത ഗൂഗിള്‍ വിപുലീകരിച്ചുകഴിഞ്ഞു.

ബാര്‍ഡില്‍ വന്ന അപ്‌ഡേറ്റിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് ഇമേജ് പ്രോംപ്റ്റ് മനസ്സിലാക്കാനുള്ള കഴിവാണ്. ഇനി ബാര്‍ഡില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാം. നിങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ മനസിലാക്കാനും അതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ നല്‍കാനും ബാര്‍ഡിന് കഴിയും. ഗൂഗിള്‍ ലെൻസിലെ ഫീച്ചറുകളാണ് എ.ഐ ചാറ്റ്ബോട്ടിലെത്തിയത്. എന്നാല്‍ നിലവില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രം ഇത് പരിമിതപ്പെടുത്തിയിരിക്കുന്നു. അതിനായി പ്രത്യേക അപ്ലോഡ് ബട്ടണും ബാര്‍ഡില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് സൗജന്യമായി തന്നെ ഉപയോഗപ്പെടുത്താം. ഗൂഗിള്‍ ബാര്‍ഡിനോട് ചാറ്റ് ചെയ്തു തുടങ്ങാൻ https://bard.google.com എന്ന ലിങ്ക് സന്ദര്‍ശിക്കൂ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാര്‍ഡിനോട് ചോദിച്ചാല്‍ ലഭിക്കുന്ന മറുപടികള്‍ ഇനി വായിക്കുന്നതിന് പുറമേ കേള്‍ക്കാനും സാധിക്കും. നിങ്ങള്‍ കവിതയോ കഥയോ തയ്യാറാക്കാൻ എ.ഐ ചാറ്റ്ബോട്ടിനോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വായിച്ച്‌ കഷ്ടപ്പെടേണ്ടതില്ല, ബാര്‍ഡ് തന്നെ പറഞ്ഞുകേള്‍പ്പിച്ചു തരും. അതുപോലെ, നിങ്ങളുടെ സംശയത്തിനുള്ള മറുപടികള്‍ പല രീതിയില്‍ ക്രമീകരിക്കാനുള്ള ഓപ്ഷനുമുണ്ട്. വിശദീകരിച്ചുള്ള മറുപടി, ലളിതമായത്, ചെറുത്, പ്രൊഫഷണല്‍ എന്നിങ്ങനെ അഞ്ച് ഓപ്ഷനുകളില്‍ അത് ലഭ്യമാണ്. ബാര്‍ഡ് നല്‍കുന്ന മറുപടികള്‍ ലിങ്കുകളായി മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കാനുള്ള ഫീച്ചറുമുണ്ട്. ഗൂഗിള്‍ ബാര്‍ഡിനോട് ചാറ്റ് ചെയ്തു തുടങ്ങാൻ https://bard.google.com എന്ന ലിങ്ക് സന്ദര്‍ശിക്കൂ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക