നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന നായികയായി തിരികെയെത്തുന്ന മലയാള ചലച്ചിത്രം ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ നാളെയാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഈ സാഹചര്യത്തില്‍ ഭാവനയ്‌ക്ക് ആശംസകള്‍ അറിയിച്ച്‌ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്.’വെല്‍ക്കം ബാക്ക് ഭാവന’ എന്ന് അഭിനന്ദിച്ച്‌ കൊണ്ടാണ് താരങ്ങള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം മാധവന്‍, കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, പ്രിയ മണി, ജിതേഷ് പിള്ള തുടങ്ങിയവരാണ് ഭാവനയ്‌ക്ക് ആശംസകള്‍ അറിയിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

ഇന്‍സ്‌റ്റഗ്രാം റീല്‍സായി ഭാവനയാണ് തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും ഭാവന പോസ്റ്റ്‌ ചെയ്‌തു. നാളെ മുതല്‍ മറ്റൊരു ഇന്നിംഗ്‌സ് ആരംഭിക്കുകയാണെന്നാണ് ഭാവന കുറിച്ചിരിക്കുന്നത്. ഈ യാത്രയില്‍ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ഞാന്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധിച്ച എല്ലാവര്‍ക്കും നന്ദി. നാളെ മുതല്‍ മറ്റൊരു ഇന്നിംഗ്‌സ്‌ ആരംഭിക്കുകയാണ്.’ -ഇപ്രകാരമാണ് വീഡിയോ പങ്കുവച്ച്‌ ഭാവന കുറിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു പ്രണയ കഥയായി ഒരുക്കിയ ചിത്രത്തില്‍ ഭാവനയും ഷറഫുദ്ദീനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഭാവനയുടെ സഹോദരന്‍റെ വേഷമാണ് ചിത്രത്തില്‍ ഷറഫുദ്ദീന്. ഭാവനയ്‌ക്കൊപ്പമുള്ള ചിത്രീകരണ അനുഭവം ഷറഫുദ്ദീന്‍ നേരത്തെ പങ്കുവച്ചിരുന്നു. ഭാവന തിരികെ എത്തുന്നതിലും സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ടെന്നാണ് ഷറഫുദ്ദീന്‍ പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക