മലയാളികള്‍ എല്ലാ കാലവും ഇഷ്ടത്തോടെ മാത്രം ഓര്‍ക്കുന്ന നായികമാരാണ് ലിസിയും, സഉമലതയും, രാധികയും സുഹാസിനിയുമെല്ലാം. മലയാളസിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന നായികമാര്‍. എന്നെന്നും നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചവര്‍.

മലയാള സിനിമയില്‍ അത്രയൊന്നും സജീവമല്ലെങ്കിലും ഇന്നും ഇവരുടെയെല്ലാം വിശേഷങ്ങള്‍ അറിയാനും ചിത്രങ്ങള്‍ കാണാനുമൊക്കെ ആരാധകര്‍ക്ക് ഏറെ താല്‍പ്പര്യമാണ്. നടി സുമലതയുടെ മകൻ അംബരീഷിന്റെ വിവാഹത്തിന് ഇവരെല്ലാം ഒന്നിച്ചെത്തിയിരുന്നു. ചടങ്ങിനെത്തിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ പ്രിയപ്പെട്ട നായികമാരുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. താരങ്ങളായ മേനക, രാധിക, നാദിയ മൊയ്തു, മീന, പൂര്‍ണിമ, സുഹാസിനി, ലിസി എന്നിവരെ വീഡിയോയില്‍ കാണാം. വധുവരന്മാരെ ആശിര്‍വദിക്കുകയാണ് താരങ്ങളെന്നാണ് വ്യക്തമാകുന്നത്. എത്നിക്ക് വസ്ത്രങ്ങളിഞ്ഞാണ് താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

രാജേഷ് മനയില്‍ ആണ് വീഡിയോ പകര്‍ത്തിയത്. വളരെ നൊസ്റ്റാള്‍ജിക്കാണ് ഈ ഫ്രെയിം, ഓള്‍ഡ് ഈസ് ഗോള്‍ഡ് തുടങ്ങിയ കമന്റുകള്‍ പലരും വീഡിയോയ്ക്ക് താഴെ കുറിച്ചു.ഇവരില്‍ സുഹാസിനി, മീന, നാദിയ മൊയ്തു എന്നിവര്‍ ഇപ്പോഴും സിനിമ മേഖലയില്‍ വളരെയധികം സജീവമാണ്. ഗണേഷ് രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘പൂക്കാലം’ ആണ് സുഹാസിനി അവസാനമായി അഭിനയിച്ച മലയാള ചിത്രം. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രോ ഡാഡിയാണ് മീന മലയാളത്തില്‍ അഭിനയിച്ച അവസാന ചിത്രം. ടെലിവിഷൻ ഷോകളിലും മീന തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. ‘വണ്ടര്‍ വുമണ്‍’ ആണ് നാദിയയുടെ അവസാനം റിലീസിനെത്തിയ ചിത്രം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക