തിയേറ്റര്‍ റിലീസിനു ശേഷം ഒടിടിയില്‍ ഒരുപിടി ചിത്രങ്ങളാണ് ഈ മാര്‍ച്ച്‌ മാസം സ്ട്രീം ചെയ്യാനിരിക്കുന്നത്. തിയേറ്ററില്‍ വലിയ വിജയത്തോടെ മികച്ച അഭിപ്രായങ്ങള്‍ നേടിയ ചിത്രങ്ങളാണ് മാര്‍ച്ച്‌ മാസം നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നത്. ഇത്തവണ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു.

എങ്കിലും ചന്ദ്രികേ….: ബേസില്‍ ജോസഫ്, സുരാജ് വെഞ്ഞാറമ്മൂട്, നിരഞ്ജന അനൂപ്, സൈജു കുറുപ്പ് തുടങ്ങി വലിയൊരു താരനിരയില്‍ ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത കോമഡി ചിത്രമാണ് എങ്കിലും ചന്ദ്രികേ. ഏകദേശം 12 കോടിയോളം ബോക്സ് ഓഫീസ് കളക്ഷന്‍ നേടാന്‍ സിനിമക്ക് സാധിച്ചു. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് മനോരമ മാക്സ് സ്വന്തമാക്കി. മാര്‍ച്ച്‌ പകുതിയോടേ ചിത്രം ഒടിടിയില്‍ എത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എലോണ്‍: ദീര്‍ഘ കാലത്തിനു ശേഷം മോഹന്‍ലാല്‍ -ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരു കഥാപാത്രത്തിലൂടെ മാത്രം കഥപറഞ്ഞ ചിത്രമാണ് എലോണ്‍. ഒരു ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം ബോക്സ് ഓഫീസില്‍ ഏകദേശം 67 ലക്ഷം മാത്രമാണ് നേടാന്‍ സാധിച്ചത്. ചിത്രത്തിന്റെ ഡിജിറ്റല്‍ വിതരണാവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ്. ചിത്രം മാര്‍ച്ച്‌ 3ന് റിലീസ് ചെയ്യും.

രോമാഞ്ചം: 2 കോടിയില്‍ താഴെ ബഡ്ജറ്റില്‍ നിര്‍മ്മിച്ച്‌ ഇപ്പോള്‍ 50 കോടി ക്ലബില്‍ കേറിയ ഈ വര്‍ഷത്തെ വലിയ ഹിറ്റാണ് രോമാഞ്ചം. നവാഗതനായ ജിത്തു മാധവന്റെ സംവിധാനത്തില്‍ സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, സിജു സണ്ണി, ചെമ്ബന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മാര്‍ച്ച്‌ പകുതിയോടെ ചിത്രം ഒടിടി റിലീസ് ചെയ്യും.

ഇരട്ട: രോഹിത് എം ജി കൃഷ്ണന്‍ സംവിധാനം ചെയ്ത് ജോജു ജോര്‍ജ് ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ക്രൈം ത്രില്ലര്‍ ചിത്രമാണ് ഇരട്ട. തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അഞ്‍‍ജലി, അഭിരാം രാധാകൃഷ്ണന്‍, ശൃന്ദ തുടങ്ങിയ നിരവധി താരങ്ങളാണ് അഭിനയിച്ചത്. നെറ്റ്ഫ്ലിക്സ് വഴി മാര്‍ച്ചില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

ക്രിസ്റ്റഫര്‍: മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രമായ ക്രിസ്റ്റഫര്‍ തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയിരുന്നു. അമലപോള്‍, ഐശ്വര്യ ലക്ഷ്മി, സ്നേഹ, അതിഥി രവി, വിനയ് റായ്, ഷൈന്‍ ടോം ചാക്കോ തുടങ്ങി വലിയൊരു താരപ്രഭയുണ്ട് ചിത്രത്തിന്. ഉദയകൃഷ്ണ എഴുതി ബി ഉണ്ണി കൃഷ്ണന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഏകദേശം 38.5 കോടിയോളം നേടാന്‍ സാധിച്ചു. ആമസോണ്‍ പ്രൈം വീഡിയോ വഴി മാര്‍ച്ചില്‍ ഡിജിറ്റല്‍ റിലീസ് ചെയ്യും. മോമോ ഇന്‍ ദുബായ്, ചതുരം, രേഖ, പ്രണയവിലാസം, പൂവന്‍, ഉടല്‍ തുടങ്ങിയ ചിത്രങ്ങളും ഡിജിറ്റല്‍ റിലീസിനായി കാത്തിരിക്കുന്ന ചിത്രങ്ങളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക