കോഴിക്കോട് കാരപ്പറമ്ബിലുള്ള കനോലി കനാലില്‍ പെരുമ്ബാമ്ബിന്‍കൂട്ടത്തെ കണ്ടെത്തി. വഴിയിലൂടെ പോയ നാട്ടുകാരാണ് പെരുമ്ബാമ്ബിന്‍ കൂട്ടത്തെ ആദ്യം കണ്ടത്. ആറ് പാമ്ബുകളെയാണ് കൂട്ടത്തോടെ കനാലില്‍ കണ്ടെത്തിയത്. ഇതിന് മുമ്ബും കനോലി കനാലില്‍ പാമ്ബിനെ കണ്ടിട്ടുണ്ടെന്നും പക്ഷെ കൂട്ടത്തോടെ ആറോളം പാമ്ബുകളെ ആദ്യമായാണ് കാണുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

വിവരമറിഞ്ഞതിന് പിന്നാലെ നിരവധി ആളുകളാണ് കാഴ്ച കാണാനായി സ്ഥലത്തെത്തുന്നത്. ആറ് പാമ്ബുകള്‍ ഉള്ളതായി നാട്ടുകാര്‍ പറയുന്നു. ഒരേ വലുപ്പത്തിലുള്ള പെരുമ്ബാമ്ബുകളെയാണ് കണ്ടെത്തിയത്. ഇരയെടുത്ത ശേഷം വിശ്രമിക്കുന്ന പാമ്ബുകളെയാണ് കാണുന്നതെന്നും പെരുമ്ബാമ്ബിനെ കൂട്ടത്തോടെ കാണുന്നത് ആദ്യമായിട്ടാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക