ഞെട്ടിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഒരു പാമ്ബും ഒരു ചെറിയ കുട്ടിയുമാണ് വീഡിയോയിലുള്ളത്.

വീടിന്‍റെ മുറ്റത്ത് ഇരുന്ന് സന്തോഷത്തോടെ കളിക്കുന്ന കുട്ടിയെ വീഡിയോയില്‍ കാണാം.ഒരു പാമ്ബ് അവന്റെ സമീപത്തേക്ക് ഇഴഞ്ഞ് വരുന്നു. പാമ്ബ് പത്തി വിടര്‍ത്തി കുട്ടിയുടെ അടുത്ത് നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പാമ്ബിനെ തൊട്ട് കൊണ്ട് കുട്ടി തന്‍റെ കളി തുടരുന്നത് കാണാം. ഇടക്ക് പാമ്ബ് കൊത്താനും ഒരുങ്ങുന്നുണ്ട്. ഇടക്ക് പാമ്ബിനെ തട്ടി മാറ്റുകയും സൈഡിലേക്ക് നീക്കുകയുമൊക്കെ ചെയ്യുന്നത് കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാമ്ബ് മുന്നോട്ട് ചലിപ്പിക്കുമ്ബോള്‍, കുട്ടി അതിനെ പിടിക്കുന്നു. ഇത് വളരെക്കാലം നീണ്ടുനില്‍ക്കുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് തന്നെ പറയാന്‍ പാടാണ്. സംഭവം എന്തായാലും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.വീഡിയോ കണ്ട്, ഇത് ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തവരോട് നെറ്റിസണ്‍സ് രോഷം പ്രകടിപ്പിക്കുകയാണ്. rajibul9078 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക