ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്‌പോര്‍ട്ട് എന്ന പദവി സ്വന്തമാക്കി യുഎഇ. ആര്‍ട്ടണ്‍ ക്യാപിറ്റലിന്റെ ലോക പാസ്പോര്‍ട്ട് സൂചികയിലാണ് ഈ നേട്ടം. അമേരിക്ക, ജര്‍മനി, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ലക്‌സംബര്‍ഗ് രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളെയെല്ലാം പിന്തള്ളിയാണ് യുഈ നേട്ടം. രാജ്യത്തെ ഒരു കോടിയിലേറെ ജനസംഖ്യയില്‍ 90 ശതമാനവും വിദേശികളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

എമിറേറ്റ്സ് പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ 121 രാജ്യങ്ങളില്‍ പ്രവേശിക്കാനും 59 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ നേടാനും കഴിയും. ഇവര്‍ക്ക് 19 രാജ്യങ്ങളിലേക്കു മാത്രമാണു മുന്‍കൂട്ടി വിസ എടുക്കേണ്ടത്. ചുരുക്കത്തില്‍ യുഎഇ പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ വിസയ്ക്ക് അപേക്ഷിക്കാതെ തന്നെലോകത്തിലെ 91% രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 109 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്രയും 56 രാജ്യങ്ങളിലേക്ക് വിസ-ഓണ്‍-അറൈവല്‍ സൗകര്യവും ലഭിക്കും. 6 രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിന് അമേരിക്കക്കാര്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. യുഎഇയുടെ 91 ശതമാനവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ യുഎസ് പാസ്പോര്‍ട്ടിനുള്ള സ്വീകാര്യത 83 ശതമാനം മാത്രമാണ്.

ബിസിനുകള്‍ക്കും യാത്രകള്‍ക്കും ആളുകളുടെ പ്രധാന കേന്ദ്രമായ യുഎഇക്ക് മൊബിലിറ്റി സ്‌കോറില്‍ 180 ആണ് ലഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിസ-ഫ്രീ, വിസ ഓണ്‍ അറൈവല്‍ എന്നിവ കണക്കിലെടുക്കത്താണ് മൊബിലിറ്റി സ്‌കോര്‍ നിശ്ചയിക്കുന്നത്. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയതും റിമോട്ട് വര്‍ക്കേഴ്സ് വിസ അവതരിപ്പിച്ചതും ഉള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ യുഎഇ കൊണ്ടുവന്നത് പ്രയോജനമായിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ യുഎഇയില്‍ പല പരിഷ്‌കാരങ്ങളും വളരെ വേഗത്തില്‍ നടപ്പാക്കപ്പെട്ടുവെന്നും ആര്‍ടണ്‍ ക്യാപിറ്റലിന്റെ പ്രസിഡന്റും സിഇഒയുമായ അര്‍മാന്‍ഡ്ആര്‍ട്ടണ്‍ പറയുന്നു.

പല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യയിലേക്കും ബെലാറസിലേക്കുമുള്ള ഉള്ള യാത്രകള്‍ വിലക്കുന്നതില്‍ നിന്ന് യുഎഇ വിട്ടുനിന്നിരുന്നു. ഇത് ആ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള ആളുകളുടെ ഒഴുക്ക് വര്‍ധിപ്പിക്കുകയും യുഎഇയുടെ വാണിജ്യ-ടൂറിസം കേന്ദ്രമായ ദുബായ്ക്ക് സാമ്ബത്തികമായി ലാഭം നേടികൊടുക്കുകയും ചെയ്തു.

നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമായ ഇന്റര്‍നേഷന്‍സ് അടുത്തിടെ പ്രവാസികള്‍ക്ക് മികച്ച രീതിയില്‍ ജീവിക്കാന്‍ സാധിക്കുന്ന ലോകത്തിലെ മികച്ച അഞ്ച് നഗരങ്ങളിലൊന്നായി ദുബായിയെ തിരഞ്ഞെടുത്തിരുന്നു. ”രാജ്യം എല്ലാവര്‍ക്കും വേണ്ടി തുറന്നിരിക്കുന്നു. പാസ്പോര്‍ട്ട് സൂചികയിലും ഒന്നാമതെത്തിയതില്‍ അതിശയിക്കാനില്ല”, ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റിലെ ഗവേഷകനായ തൗഫീഖ് റഹീം പറഞ്ഞു.

എമിറേറ്റ്സ് പാസ്പോര്‍ട്ട് ഉടമകളുടെ എണ്ണം ഏകദേശം 1.5 ദശലക്ഷമാണെന്ന് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവുള്ള, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായും യുഎഇ അറിയപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക