2021-22 സാമ്ബത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്‍റെ ആകെ റവന്യൂ വരുമാനം 116640.24 കോടി രൂപയാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതില്‍ ലോട്ടറിയില്‍ നിന്നുള്ള തനി വരുമാനം 559.64 കോടി മാത്രമാണെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. ഈ കാലയളവില്‍ എക്സൈസ് ഡ്യൂട്ടിയായി പിരിച്ചെടുത്ത തുക 2009.37 കോടിയാണ്.

മദ്യത്തില്‍ നിന്ന് നികുതിയിനത്തില്‍ ജിഎസ്ടി വകുപ്പ് പിരിച്ചെടുത്തത് 12700 കോടിയാണെന്നും 2021 -22ല്‍ ലോട്ടറിയില്‍ നിന്നുള്ള വിറ്റുവരവ് 7145.22 കോടിയാണെന്നും മന്ത്രി വ്യക്തമാക്കി.കേരളത്തിന്‍റെ റവന്യൂ വരുമാനത്തിന്‍റെ മുഖ്യപങ്കും ലോട്ടറിയില്‍ നിന്നും മദ്യത്തില്‍ നിന്നുമാണെന്ന ഗവര്‍ണറുടെ വിമര്‍ശനത്തിന് പിന്നാലെയാണ് നിയമസഭയില്‍ മന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക