സംസ്ഥാന മത്സ്യബന്ധന വകുപ്പ് മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ കേസെടുക്കണമെന്ന് കെ ടി ജലീല്‍. ളോഹ ധരിച്ചവര്‍ പറയുന്ന തനി വര്‍ഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുതെന്ന് ഫേസ് ബുക്ക് കുറിപ്പില്‍ ജലീല്‍ പറഞ്ഞു. ക്രിസംഘി നേതാവ് എന്നാണ് ഡിക്രൂസിനെ കുറിപ്പില്‍ ജലീല്‍ വിശേഷിപ്പിച്ചത്.
ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച “അഴകൊഴമ്ബന്‍’ നിലപാട്, തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാര്‍ക്ക് വളമായതായാണ് മനസിലാക്കേണ്ടത്. പച്ചക്ക് വര്‍ഗീയത പറയുന്ന തിയോഡോഷ്യസിനെ പോലുള്ളവരെ നിലക്ക് നിര്‍ത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാര്‍ മുന്നോട്ടു വരണം.
-->
കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മത പുരോഹിതനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പറയാന്‍ ധൈര്യപ്പെടാത്ത പരാമര്‍ശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്. വായില്‍ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസന്‍സായി തിരുവസ്ത്രത്തെ ആരും കാണരുത്. മന്ത്രി റഹ്മാനെതിരായി നടത്തിയ പരാമര്‍ശം തിയോഡോഷ്യസ് പിന്‍വലിക്കണം. അതല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
ജലീൽ ലക്ഷ്യമിടുന്നത് ജോസ് കെ മാണിയെ കൂടി?
വിഴിഞ്ഞം വിവാദത്തിലേക്ക് പാലാ ബിഷപ്പിനെ വലിച്ചിഴച്ച് കെ ടി ജലീൽ നടത്തിയ പ്രസ്താവന ജോസ് കെ മാണിയെ കൂടി ലക്ഷ്യമിട്ടുള്ളതാവാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടുകൂടി തന്നെയാണ് മുൻമന്ത്രി കൂടിയായ ജലീൽ നടത്തിയ പ്രസ്താവന എന്നാണ് വിലയിരുത്തൽ. വിഴിഞ്ഞം വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഘടകകക്ഷി നേതാവായ ജോസ് കെ മാണി ഉയർത്തിയത്. ഇതിന് തൊട്ടു പിന്നാലെ പാലാ ബിഷപ്പിനെ കടന്നാക്രമിച്ച് കെ ടി ജലീൽ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയുവാൻ ജോസ് കെ മാണി നിർബന്ധിതനാവും. അങ്ങനെ ഉണ്ടായില്ലെങ്കിൽ അദ്ദേഹത്തിന് അത് രാഷ്ട്രീയ തിരിച്ചടിയാണ്.
ജോസ് കെ മാണിയുടെ ഇന്നലത്തെ പ്രസ്താവന മുന്നണി മാറ്റം ലക്ഷ്യമിട്ടാണോ എന്നറിയുവാൻ നടക്കുന്ന സിപിഎം നീക്കം ആയിട്ട് വേണം പാലാ ബിഷപ്പിന് എതിരെയുള്ള ജലീലിന്റെ പ്രസ്താവന. ഇതിനോടുള്ള ജോസ് കെ മാണിയുടെ പ്രതികരണമോ, പ്രതികരണം ഇല്ലായ്മയോ അദ്ദേഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുവാൻ സഹായകരമാകും എന്നാണ് സിപിഎം കേന്ദ്രങ്ങളും രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക