ഭീമന്‍ പാണ്ടകള്‍ക്ക് മഞ്ഞില്‍ കളിക്കാന്‍ ഏറെയിഷ്ടമാണ്. ഇപ്പോഴിതാ, മഞ്ഞില്‍ കളിക്കുന്ന പാണ്ടയുടെ വീഡിയോയാണ് സൈബര്‍ ലോകത്ത് തരംഗമാകുന്നത്. ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതിനകം 31 മില്ല്യണ്‍ ആളുകളാണ് കണ്ടത്.

മഞ്ഞില്‍ കളിച്ചു രസിക്കുകയാണ് പാണ്ട. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന പുല്‍ത്തകിടിയില്‍ കിടന്ന് തെന്നി നീങ്ങിയും ഉരുണ്ടുമറിഞ്ഞുമൊക്കെയാണ് പാണ്ട മഞ്ഞുവീഴ്ച ആസ്വദിക്കുന്നത്. മഞ്ഞ് ദേഹത്തോട്ട് ഇടാനും ആശാന്‍ ശ്രമിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. മനോഹരമായ വീഡിയോ എന്നും ക്യൂട്ട് വീഡിയോ എന്നുമാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക