മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. നിരവധി മികച്ച കഥാപാത്രങ്ങള്‍ സിനിമ പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുള്ള മഞ്ജു തന്റെ രണ്ടാം വരവില്‍ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഒരിടവേളക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ മഞ്ജു ഇപ്പോള്‍ തമിഴ് സിനിമ മേഖലയിലും സജീവമാണ്. അസുരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു തമിഴ് അരങ്ങേറ്റം കുറിച്ചത്.
അഭിനയം കൂടാതെ സിനിമക്കായി ഗാനവും ആലപിച്ചിട്ടുണ്ട് മഞ്ജു. ഇപ്പോഴിത പുതിയ ചിത്രത്തിനായി വീണ്ടും ഗായികയാവുകയാണ് മഞ്ജു വാര്യര്‍.തമിഴ് സിനിമയിലാണ് മഞ്ജു ഗായികയാകുന്നത്. അജിത്തും മഞ്ജുവും അഭിനയിക്കുന്ന പുതിയ ചിത്രം തുനിവിലാണ് മഞ്ജു വാര്യര്‍ ഗായികയാകുന്നത്. നടി ആദ്യമായി ആലപിക്കുന്ന തമിഴ് ഗാനം കൂടിയായിരിക്കും ഇത്.

ജിബ്രാന്‍ ആണ് ഗാനത്തിന് സംഗീതം നല്‍കുന്നത്. തുനിവില്‍ പാട്ട് പാടാന്‍ അവസരം ലഭിച്ചതില്‍ സന്തോഷവതിയാണെന്ന് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുനിവ്. മഞ്ജു വാര്യര്‍ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് സിനിമ കൂടിയാണ് ഇത്. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പൊങ്കലിനാണ് ചിത്രം റിലീസ് ചെയ്യുക.