
ഇന്നലെ ഖത്തറില്‍ ഫുട്ബോള്‍ ഉത്സവത്തിന് തുടക്കമായതോടെ 32 ടീമുകള്‍ സ്വര്‍ണ്ണ കിരീടത്തിനായി മത്സരിക്കും. ഡിസംബര്‍ 18-ന് യുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലിലാണ് എല്ലാ ടീമുകളും കണ്ണുവെക്കുന്നത്എന്നാല്‍ കിരീടവിജയത്തോടൊപ്പം, ഓരോ ടീമിനെയും വലിയ സമ്മാനത്തുക കാത്തിരിക്കുന്നു. ചാമ്ബ്യന്‍മാര്‍ക്കും റണ്ണേഴ്സ് അപ്പിനും പുറമെ സെമി ഫൈനലിസ്റ്റുകള്‍ക്കും ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍ക്കും ഞെട്ടിക്കുന്ന തുക ലഭിക്കും.
അടുത്തിടെ സമാപിച്ച ടി20 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് ലഭിച്ചതിനേക്കാള്‍ 25 മടങ്ങ് കൂടുതലാണ് ഖത്തര്‍ ലോകകപ്പില്‍ ജേതാക്കളാകുന്ന ടീമിനുള്ള സമ്മാനത്തുക. 2500 കോടിയിലേറെ രൂപയാണ് ഖത്തര്‍ ലോകകപ്പില്‍ ടീമുകള്‍ക്കും താരങ്ങള്‍ക്കുമായി ലഭിക്കുക. ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ കിരീടം നേടിയ ഇംഗ്ലണ്ടിന് ലഭിച്ച സമ്മാനത്തുക 1.6 ദശലക്ഷം ഡോളര്‍ (ഏകദേശം 13 കോടിയോളം ഇന്ത്യന്‍ രൂപ) ആയിരുന്നു. റണ്ണറപ്പുകളായ പാകിസ്താന് 0.8 ദശലക്ഷം ഡോളറും (ഏകദേശം ആറര കോടിയോളം ഇന്ത്യന്‍ രൂപ), സെമി ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്കും ന്യൂസീലന്‍ഡിനും 4,00000 ഡോളര്‍ (മൂന്നേകാല്‍ കോടി ഇന്ത്യന്‍ രൂപ) വീതവുമാണ് ലഭിച്ചത്.