പാലാരിവട്ടം സ്വദേശിനിയായ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. പാലാരിവട്ടം തൈപ്പറമ്ബില്‍ ജോസഫിന്റെയും ടെസിയുടെയും മകള്‍ അനൂജ (21) ജീവനൊടുക്കിയ കേസില്‍ മുട്ടാര്‍ കുന്നുംപുറം ബ്ലായിപ്പറമ്ബില്‍ വൈശാഖിനെ (24) യാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

ആത്മഹത്യാപ്രേരണാ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവതിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ചോദ്യം ചെയ്യാന്‍ വ്യാഴാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈശാഖ് യുവതിയുടെ കൈയില്‍ നിന്ന് പലവട്ടം പണം വാങ്ങിയിരുന്നു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഇടപ്പള്ളിയില്‍ 23-ന് യുവാവിന്റെ വിവാഹസല്‍ക്കാര സ്ഥലത്ത് അനൂജ എത്തിയതായും തര്‍ക്കം ഉണ്ടായതായും കണ്ടെത്തിയിരുന്നു.

അനൂജയുടെ മൃതദേഹം 24-ന് വൈകീട്ട് ഏലൂര്‍ ഫെറിക്കുസമീപമാണ് കണ്ടെത്തിയത്. മുറിയില്‍ രക്തത്തുള്ളികളും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതോടെ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക