തിരുവനന്തപുരം:കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക കരുനീക്കങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍ രംഗത്ത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്ബ് കേരളത്തില്‍ യുഡിഎഫിന്‍റെ നേതൃത്വത്തിലേയ്ക്ക് വരാന്‍ ലക്ഷ്യമിട്ടാണ് തരൂരിന്‍റെ തന്ത്രങ്ങള്‍.ഇതിനു മുന്നോടിയായി മുസ്ലിംലീഗ് നേതൃത്വവുമായും എന്‍എസ്‌എസുമായും തരൂര്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. വരുന്ന ദിവസം പാണക്കാട്ടെത്തി ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി തരൂര്‍ നേരിട്ട് ചര്‍ച്ച നടത്തും.

ഈ വര്‍ഷത്തെ മന്നം ജയന്തി ആഘോഷങ്ങളുടെ ഉത്ഘാടകനായി എന്‍എസ്‌എസ് ക്ഷണിച്ചിരിക്കുന്നത് ഡോ. ശശി തരൂരിനെയാണ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും തരൂരും തമ്മിലുള്ള പുതിയ സൗഹൃദത്തിന്‍റെ തുടക്കമായി മാറും ഈ വര്‍ഷത്തെ മന്നം ജയന്തി. ഈ രണ്ട് സംഘടനകളുടെയും മനസ് നിലവില്‍ തരൂരിനൊപ്പമാണ്. ലീഗും എന്‍എസ്‌എസും ഒന്നിച്ചു നിലപാടെടുത്താല്‍ കോണ്‍ഗ്രസിന് പിന്നെ വഴങ്ങാതെ തരമില്ല. ശശി തരൂര്‍ ലക്ഷ്യം വയ്ക്കുന്നതും അതുതന്നെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവസരം മുതലെടുത്ത് യുഡിഎഫിൽ തിരികെ എത്തുമെന്ന് പ്രചാരണവുമായി കേരള കോൺഗ്രസ് അനുഭവ മാധ്യമങ്ങളും

ശശി തരൂർ കോൺഗ്രസ് സംസ്ഥാന നേതൃമുഖമാകും എന്ന് ഉറപ്പായതോടെ കൂടി ഇടതുമുന്നണിയുടെ തകർച്ചയ്ക്ക് ഇത് വഴിവെക്കുമെന്ന് കേരള കോൺഗ്രസ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ഗ്യാപ്പിൽ യുഡിഎഫിൽ തിരികെ എത്തുവാൻ അവർ ആഗ്രഹിക്കുന്നുണ്ട് എന്നാണ് സൂചന. ജോസ് കെ മാണിയെ തരൂർ വരുന്നതോടെ യുഡിഎഫിൽ തിരികെ എത്തിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി മുൻകൈയെടുക്കും എന്ന നിലയിൽ അദ്ദേഹത്തിന് അനുകൂലമായിട്ടുള്ള മാധ്യമങ്ങൾ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ കുഞ്ഞാലിക്കുട്ടിയോ മുസ്ലിം ലീഗും ഇത്തരമൊരു കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല എന്നതാണ് യാഥാർത്ഥ്യം. തീവ്രമായ മുസ്ലിം വിരുദ്ധതയാണ് ഇടതുമുന്നണിയിൽ എത്തിയതിനു ശേഷം പാലാ ഉൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസ് മുന്നോട്ടുവച്ചിരുന്നത്. അതുകൊണ്ടുതന്നെ ലീഗ് ജോസ് കെ മാണിയോട് തീർത്തും അനുഭാവം കാണിക്കുന്നില്ല.

എന്നാൽ ശശി തരൂർ രാഷ്ട്രീയ കരു നീക്കങ്ങൾ നടത്തി തുടങ്ങുന്നതിനു മുൻപേ തന്നെ വി ഡി സതീശനുമായി ജോസ് കെ മാണി പിൻവാതിൽ ചർച്ചകൾ നടത്തിയിരുന്നു അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടന്ന ചടങ്ങിൽ ഇരുവരും വേദിയും പങ്കിട്ടിരുന്നു. ഇടതുമുന്നണിയിൽ നിന്നാൽ റോഷി അഗസ്റ്റിൻ പാർട്ടി കൊണ്ടുപോകും എന്ന ഭയമാണ് ജോസ് കെ മാണിക്ക് എന്നാണ് കേരള കോൺഗ്രസിലെയും കോൺഗ്രസിലെയും ഒരു വിഭാഗം ആളുകൾ ഈ നീക്കങ്ങളെ പരിഹസിക്കുവാൻ ചൂണ്ടിക്കാട്ടുന്നത്.

തരൂരിനൊപ്പം ഉള്ളത് കോൺഗ്രസിലെ കേരള കോൺഗ്രസ് വിരുദ്ധർ

ശശി തരൂർ കോൺഗ്രസ് നേതൃനിരയിൽ എത്തിയാൽ കേരള കോൺഗ്രസിനെ തിരികെ എത്തിക്കാൻ ശ്രമിക്കുമെന്നത് അസംബന്ധമാണ് എന്നാണ് കോൺഗ്രസിലെ തന്നെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. പാർട്ടിയുടെ നന്മയ്ക്കായി ഗ്രൂപ്പുകൾക്ക് അതീതമായി ശശി തരൂരിന് പിന്തുണ കൊടുക്കുന്ന കോട്ടയം ജില്ലയിലെ ഉൾപ്പെടെ കോൺഗ്രസിലെ നേതാക്കൾ ജോസ് കെ മാണി വിരുദ്ധരാണ് എന്നുള്ളതാണ് യാഥാർത്ഥ്യം. കേരള കോൺഗ്രസ് ജോസ് കെ മാണിയും മുന്നണിയിൽ തിരികെ വരണം എന്ന് അവർ ആഗ്രഹിക്കുന്നില്ല.

ഇനി തിരികെ എത്തിയാലും മൂന്നുവർഷങ്ങൾ കൊണ്ട് അടുക്കാൻ ആവാത്ത നിലയിൽ ഇരുവിഭാഗങ്ങളും തമ്മിൽ അകന്നു കഴിഞ്ഞിരിക്കുന്നു എന്ന യാഥാർത്ഥ്യവും അവർ ചൂണ്ടിക്കാട്ടുന്നു. അധികാരമുള്ളിടത്തേക്ക് ചായുക എന്ന കേരള കോൺഗ്രസ് സംസ്കാരം ഇനി യുഡിഎഫിന് ആവശ്യമില്ലാ എന്നതാണ് അവരുടെ നിലപാട്. പാലായിൽ ശശി തരൂർ എത്തുന്ന പരിപാടി തന്നെ കെഎം ചാണ്ടി അനുസ്മരണ പ്രഭാഷണം ആണ്. മുൻ കെപിസിസി പ്രസിഡന്റ് കെഎം ചാണ്ടിയുടെ കൊച്ചുമകൻ സഞ്ജയ് സക്കറിയാസിനെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് എതിരായി പ്രവർത്തിച്ചതിന് പേരിൽ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചു എന്ന് ആരോപിച്ച് കോൺഗ്രസ് പാലായിലും കോട്ടയത്തും ശക്തമായ സമരപരിപാടികൾ നടത്തിയതാണ്. ഈ സാഹചര്യങ്ങളിൽ കേരള കോൺഗ്രസ് നടത്തുന്ന മുന്നണി മാറ്റ ശ്രമങ്ങൾ വിജയിക്കില്ല എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഏത് മുന്നണിയിൽ നിന്നാലും കാപ്പനെ വീഴ്ത്താൻ ജോസിന് കഴിയില്ല എന്നും കോൺഗ്രസ് വിലയിരുത്തൽ

യുഡിഎഫിൽ തിരികെ എത്തുമ്പോൾ പാലായ്ക്ക് വേണ്ടി വിലപേശാൻ ജോസ് കെ മാണി ശ്രമിക്കുമെന്നും കോൺഗ്രസ് പ്രാദേശിക വാർത്തകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഏതു മുന്നണിയുടെ ഭാഗമായി മത്സരിച്ചാലും ജോസ് കെ മാണിക്ക് കാപ്പനെ വീഴ്ത്താൻ കഴിയില്ല എന്നും അവർ കണക്ക് സഹിതം വിശദീകരിക്കുന്നുമുണ്ട്. കടുത്തുരുത്തിയിലും ജോസ് കെ മാണി ഒപ്പം ഇല്ലെങ്കിലും ജോസഫും വിജയിച്ചു കയറും. എൻഎസ്എസ് അനുകൂല നിലപാട് എടുത്താൽ കാഞ്ഞിരപ്പള്ളിയും, ചങ്ങനാശ്ശേരിയും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വിജയിച്ചുകയറാൻ കഴിയും. ചങ്ങനാശ്ശേരിയിൽ കെ റെയിൽ വിരുദ്ധ സമരവും കാര്യങ്ങൾ കോൺഗ്രസിന് അനുകൂലമാക്കിയിട്ടുണ്ട്. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രത്യേകിച്ച് പ്രയോജനം ഒന്നും ജോസ് കെ മാണിയുടെ കടന്നുവരവ് കൊണ്ട് ഉണ്ടാവില്ല എന്നാണ് കോട്ടയം ജില്ലയിലെ കോൺഗ്രസുകാർ ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക