മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. ജഗ്ധീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിന്റെ ഒഴിവിലാണ് നിയമനം. മണിപ്പൂര്‍ ഗവര്‍ണര്‍ എല്‍.ഗണേശനാണ് നിലവില്‍ ബംഗാള്‍ ഗവര്‍ണറുടെ അധികച്ചുമതല.

ആനന്ദബോസിനെ മുഴുവന്‍സമയ ഗവര്‍ണറായി നിയമിക്കുന്നതായി രാഷ്ട്രപതിഭവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2019 ലാണ് അന്നത്തെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് ആനന്ദബോസ് ബിജെപി അംഗത്വം സ്വീകരിച്ചത്. കാബിനറ്റ് റാങ്കോടെ മേഘാലയ സര്‍ക്കാരിന്റെ ഉപദേഷ്ടാവായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മസൂറിയിലെ ഐഎഎസ് അക്കാദമിയില്‍ ഫെലോ, കോര്‍പറേറ്റ് ഉപദേഷ്ടാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍, വൈസ് ചാന്‍സലര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനുമായിരുന്നു. കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ് യുഎന്‍ പാര്‍പ്പിട വിദഗ്ധന്‍ കൂടിയാണ്. ചീഫ് സെക്രട്ടറി റാങ്കിലാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക