ഡല്‍ഹി: നായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗുരുഗ്രാം മുനിസിപ്പല്‍ കോര്‍പ്പറേഷന് പുതിയ നിര്‍ദേശം നല്‍കി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം. പതിനൊന്ന് വിദേശ ഇനത്തിലെ നായകളെ നിരോധിക്കുക, ഇവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുക, ഈ ഇനത്തില്‍ വരുന്ന നായകളെ കസ്റ്റഡിയില്‍ എടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കോര്‍പ്പറേഷന് നല്‍കിയിരിക്കുന്നത്. മൂന്ന് മാസത്തിനകം വളര്‍ത്തുനായകള്‍ക്കായി ഒരു നയം രൂപീകരിക്കാനും ഫോറം ഉത്തരവിട്ടു.

നവംബര്‍ 15നാണ് ഉത്തരവ് പുറത്തുവന്നത്. പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതിനൊപ്പം ഗുരുഗ്രാമില്‍ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സ്ത്രീയ്ക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഫോറം ഉത്തരവിട്ടു. ഓഗസ്റ്റ് പതിനൊന്നിനായിരുന്നു വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഇവര്‍ക്ക് പരിക്കേറ്റത്. ‘ഡോഗോ അര്‍ജെന്റീനോ’ എന്ന ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരോധിക്കപ്പെട്ട വിദേശ ഇനം നായകൾ

അമേരിക്കൻ പിറ്റ്-ബുൾ ടെറിയേഴ്സ്, ഡോഗോ അർജന്റീനോ, റോട്ട്‌വീലർ, നെപ്പോളിറ്റൻ മാസ്റ്റിഫ്, ബോർബോൽ, പ്രെസ കാനാരിയോ, വുൾഫ് ഡോഗ്, ബാൻഡോഗ്, അമേരിക്കൻ ബുൾഡോഗ്, ഫില ബ്രസീലീറോ, കെയ്ൻ കോർസോ.1

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക