ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരാന്‍ സംഘം എത്തിയത് കുതിരപ്പുറത്ത്. ഉത്തര്‍പ്രദേശ് കാന്‍പൂരിലെ രാധാകൃഷ്ണ ക്ഷേത്രത്തിലാണ് സംഭവം. രാത്രിയില്‍ കുതിരപ്പുറത്താണ് മോഷ്ടാക്കള്‍ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വീഡിയോ വൈറലായി.

എന്നാല്‍ എത്തിയതു പോലെ തിരിച്ചു പോകേണ്ട ഗതികേടാണ് സംഘത്തിനു ഉണ്ടായത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ശ്രമം പരാജയപ്പെട്ടു. രാത്രിയില്‍ തെരുവുനായ്ക്കളുടെ കൂട്ടത്തോടെയുള്ള അസാധാരണമായ കുര കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. നാട്ടുകാര്‍ വരുന്നത് കണ്ട് കവര്‍ച്ചാസംഘം കടന്നുകളയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയില്‍ ഒരാള്‍ കുതിരപ്പുറത്ത് തന്നെ ഇരിക്കുകയും രണ്ടാമത്തെയാള്‍ ഭണ്ഡാരം തുറന്ന് പണം കവരാന്‍ ശ്രമം തുടങ്ങുകയും ചെയ്തു. അതിനിടെ അവിടെ ഉണ്ടായിരുന്ന തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുരയ്ക്കാന്‍ തുടങ്ങി. ഇതോടെ നാട്ടുകാര്‍ ഉണരുകയും ഓടിയെത്തുകയും ചെയ്തു. തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ച്‌ കവര്‍ച്ചാസംഘം കടന്നുകളയുകയായിരുന്നു. കവര്‍ച്ചാസംഘത്തിന് പിന്നാലെ നാട്ടുകാര്‍ ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരാള്‍ കുതിരപ്പുറത്തും രണ്ടാമത്തെയാള്‍ ഓടിയും പ്രദേശത്ത് നിന്ന് രക്ഷപ്പെടാനാണ് ശ്രമിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക