സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വീഡിയോകളാണ് പലപ്പോഴും വൈറലാകുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കണ്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടിപ്പോകും. ഒരു രാജവെമ്ബാലയെ കുളിപ്പിക്കുന്ന യുവാവാണ് വീഡിയോയില്‍. ഇങ്ങനൊരു വീഡിയോ നിങ്ങള്‍ ആദ്യമായിട്ടാകും കാണുന്നത്.

വൈറലാകുന്ന വീഡിയോ കണ്ടാല്‍ കാണുന്നവരുടെ ഹൃദയമിടിപ്പ് കൂടും എന്ന കാര്യത്തില്‍ സംശയം വേണ്ട. തുടക്കം കണ്ടാല്‍ ആരുടെയും ഹൃദയമിടിപ്പ് കൂടും. വീഡിയോയില്‍ കാണാം വെള്ള നിറത്തിലുള്ള ടൈല്‍സിനു മുകളില്‍ ഒരു രാജവെമ്ബാലയെ കുളിപ്പിക്കുകയാണ് യുവാവ്. അതും ലോകത്തിലെ ഏറ്റവും വിഷം കൂടിയ ഇനത്തിലുള്ള ഈ രാജവെമ്ബാലയെ വെറുതെ അങ്ങ് കുളിപ്പിക്കുകയല്ല കേട്ടോ ഷാംപൂ തേച്ചാണ് കുളിപ്പിക്കുന്നത്. ഒരു കൊച്ചുകുട്ടിയെ കുളിപ്പിക്കുന്ന അതേ രീതിയില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിലേറെ രസം ഒരു പ്രതികരണവുമില്ലാതെ കുളി ആസ്വദിക്കുന്ന രാജവെമ്ബാലയെയാണ്. അയാള്‍ ഷാംപൂ ഉപയോഗിച്ച്‌ തടവിയാണ് കിംഗ് കോബ്രയെ കുളിപ്പിക്കുന്നത്. വീഡിയോ കണ്ട ചിലര്‍ അതിന്റെ വാ അടച്ചു വച്ചിരിക്കുന്നത് കൊണ്ടാണ് അത് ആക്രമിക്കാത്തത് എന്നൊക്കെയുള്ള കമന്റുകളും നല്‍കുന്നുണ്ട്. എന്തായാലും വീഡിയോ ഞെട്ടിക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട. വീഡിയോയോയില്‍ രാജവെമ്ബാലയെ സോപ്പ് തേയ്ച്ചു കുളിപ്പിക്കുന്നതിന് നല്‍കിയിരിക്കുന്ന മ്യൂസിക് പപ്പയുടെ സ്വന്തം അപ്പൂസിലേതാണ്. അതുംകൂടിയായപ്പോള്‍ വീഡിയോ ശരിക്കും വൈറലാകുന്നുണ്ട്. വീഡിയോ കാണാം:

ഞെട്ടിക്കുന്ന വൈറലാകുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ @DPrasanthNair എന്ന പേജിലൂടെയാണ് പങ്കിട്ടിരിക്കുന്നത്. ‘പാമ്ബും മനുഷ്യനും തമ്മിലുള്ള ബന്ധം’ എന്ന അടിക്കുറിപ്പോടെയാണ്‌ ഈ പാട്ടിനൊപ്പം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏതാണ്ട് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ ക്ലിപ്പ് കൂടുതല്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ വീഡിയോ കണ്ടതും ലൈക്സ് അടിക്കുന്നതുമൊക്കെ നിരവധിപേര്‍ കമന്റുകളും നല്‍കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക