തൃപ്പൂണിത്തുറയില്‍ ബൈക്ക് ഇടിച്ച്‌ റോഡില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ബൈക്ക് ഇടിച്ച്‌ വീണതിന് പിന്നാലെ പിറകില്‍ വന്ന ബസ് യുവതിയുടെ ദേഹത്തൂടെ കയറി ഇറങ്ങുകയായിരുന്നു. കൊച്ചി കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരിച്ചത്.

അതേസമയം അലക്ഷ്യമായി ബൈക്ക് ഓടിച്ച്‌ അപകടം ഉണ്ടാക്കിയ വാഹനം നിര്‍ത്താതെ പോവുകയുമാണ് ഉണ്ടായത്. രാവിലെ 9.30 ഓടെ തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനില്‍വെച്ചാണ് അപകടം നടന്നത്. യുവതിയുടെ പിറകിലായി വന്ന ബൈക്ക് യാത്രക്കാരന്‍ ഓവര്‍ടേക്ക് ചെയ്ത് കയറിയതിന് ശേഷം റോങ് സൈഡിലൂടെ യൂ ടേണ്‍ എടുക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ബൈക്കിന്റെ പുറകില്‍ ഇടിച്ച്‌ യുവതി സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക