കോട്ടയം എരുമേലിയില്‍ അധ്യാപകനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി ടെക്നിക്കല്‍ സ്കൂളിലെ ഇലക്‌ട്രോണിക്സ് ഡെമോണ്‍സ്ട്രേറ്ററായ ചാത്തന്‍തറ ഓമണ്ണില്‍ ഷഫി യൂസഫ് (33)നെയാണ് ചരളയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക അനുമാനം.

രാവിലെ സ്കൂളിലേയ്ക്ക് പോയ അധ്യാപകനെ നിര്‍ത്തിയിട്ട കാറില്‍ അവശ നിലയില്‍ നാട്ടുകാര്‍ ആണ് കണ്ടെത്തിയത്‌. ഇതോടെ ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്ത് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം എരുമേലി ഗവണ്മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക