പുത്തന്‍ ഫീച്ചര്‍ അ‌വതരിപ്പിക്കുന്നതില്‍ ബഹുദൂരം മുന്നിലുള്ള വാട്സ്‌ആപ്പ് തങ്ങള്‍ക്ക് ഏറ്റവുമധികം ഉപയോക്താക്കളുള്ള ഇന്ത്യയില്‍ ഒരു പുതുപുത്തന്‍ ഫീച്ചര്‍ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു എന്നാണ് വിവരം. ഇന്ന് ഏവരും ഏറ്റവും അ‌ധികം അ‌റിയാന്‍ ആഗ്രഹിക്കുന്ന തങ്ങളുടെ ക്രെഡിറ്റ് സ്കോര്‍( Credit Score) സൗജന്യമായി അ‌റിയാം എന്ന വമ്ബന്‍ മാറ്റമാണ് എത്തിയിരിക്കുന്നത്.

ഡാറ്റാ അനലിറ്റിക്‌സ് കമ്ബനിയായ എക്‌സ്‌പീരിയന്‍ ഇന്ത്യ ആണ് ഉപയോക്താക്കളെ ക്രെഡിറ്റ് സ്‌കോറുകള്‍ സൗജന്യമായി വാട്ട്‌സ്‌ആപ്പില്‍ പരിശോധിക്കാന്‍ അനുവദിക്കുന്നതിനുള്ള ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ക്രെഡിറ്റ് ബ്യൂറോ മെസേജിങ് പ്ലാറ്റ്‌ഫോമില്‍ ഇത്തരമൊരു സേവനം നല്‍കുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ക്രെഡിറ്റ് സ്കോര്‍ അ‌റിയുക എന്നത് അ‌ല്‍പ്പം ബുദ്ധിമുട്ടേറിയ നടപടിയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവിധ ആവശ്യങ്ങള്‍ക്കായി ലോണ്‍ എടുക്കുന്നതിന് ഉള്‍പ്പെടെ ക്രെഡിറ്റ് സ്കോര്‍ അ‌റിയുക എന്നത് പലപ്പോഴും ആവശ്യമായി വരാറുമുണ്ടായിരുന്നു. നിരവധി പേരുടെ ഈ ബുദ്ധിമുട്ടാണ് ഇപ്പോള്‍ ഈസിയായി പരിഹരിക്കപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ ഒരു വായ്പയെടുക്കാനോ ക്രെഡിറ്റ് കാര്‍ഡ് എടുക്കാനോ ഒക്കെ ശ്രമിക്കുമ്ബോള്‍ ക്രെഡിറ്റ് സ്കോര്‍ ഏറെ നിര്‍ണായകമായ ഒരു ഘടകമാണ്. വായ്പ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ ശേഷിയെ വായ്പനല്‍കുന്നവര്‍ വിലയിരുത്തുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ അ‌നുസരിച്ചാണ്.

രാജ്യത്ത് നിരവധി ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്ബനികള്‍ ഉണ്ടെങ്കിലും പ്രധാനമായും നാല് സ്ഥാപനങ്ങള്‍ ആണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അ‌തില്‍ ഒരു സ്ഥാപനമാണ് ഇപ്പോള്‍ വാട്സ്‌ആപ്പിലൂടെ ക്രെഡിറ്റ് സ്കോര്‍ അ‌റിയാന്‍ സംവിധാനം ഒരുക്കിയിരിക്കുന്ന എക്സ്പീരിയന്‍. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഒരു ക്രെഡിറ്റ് ബ്യൂറോ വാട്സ്‌ആപ്പിലൂടെ ക്രെഡിറ്റ് സ്കോര്‍ അറിയാനുള്ള സൗകര്യം ഒരുക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

എവിടെയിരുന്നും ഏതുസമയത്തും അ‌നായാസമായി നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ ഇനി വാട്സ്‌ആപ്പിലൂടെ പരിശോധിക്കാനുള്ള ഫലപ്രദവും സുരക്ഷിതവുമായ അ‌വസരം ആണ് വാട്സ്‌ആപ്പുമായി ചേര്‍ന്ന് എക്സ്പീരിയന്‍ ഒരുക്കിയിരിക്കുന്നത്. ഏകദേശം 487.5 ദശലക്ഷം ഇന്ത്യക്കാരാണ് വാട്സ്‌ആപ്പ് ഉപയോഗിക്കുന്നത് എന്നാണ് കണക്ക്. ഇത്രയും ആളുകളിലേക്കാണ് ഇത്രയും മികച്ച ഒരു സേവനം വാട്സ്‌ആപ്പ് അ‌നായാസമായി എത്തിച്ചിരിക്കുന്നത്.

വാട്സ്‌ആപ്പില്‍ ക്രെഡിറ്റ് സ്‌കോര്‍ സൗജന്യമായി പരിശോധിക്കാന്‍ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:

സ്റ്റെപ്പ് 1: എക്സ്പീരിയന്‍ ഇന്ത്യയുടെ വാട്ട്‌സ്‌ആപ്പ് നമ്ബറായ +91 9920035444-ലേക്ക് ‘Hey’ എന്ന് അയയ്‌ക്കുക. അ‌തല്ലെങ്കില്‍ ചാറ്റ് ആരംഭിക്കാന്‍ https://wa.me/message/LBKHANJQNOUKF1 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം.

ഠ സ്റ്റെപ്പ് 2: തുടര്‍ന്ന് നിങ്ങളുടെ പേര്, ഇമെയില്‍ ഐഡി, ഫോണ്‍ നമ്ബര്‍ എന്നിവ പോലുള്ള അ‌വശ്യവിവരങ്ങള്‍ നല്‍കുക.

ഠ സ്റ്റെപ്പ് 3: ഇതോടെ എക്സ്പീരിയന്‍ ക്രെഡിറ്റ് സ്കോര്‍ വാട്സ്‌ആപ്പില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

ഉപയോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ പാസ് വേർഡ് പ്രൊട്ടക്ടഡ് ആയി ക്രെഡിറ്റ് സ്കോര്‍ റിപ്പോര്‍ട്ട് നിങ്ങളുടെ ഇ-മെയില്‍ ഐഡിയിലേക്ക് ലഭ്യമാകാനുള്ള സൗകര്യവുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക