തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ കേരള വനംവകുപ്പ് തമിഴ്‌നാടിന് അനുമതി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റ ഓഫീസ് അടക്കം അറിഞ്ഞില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ഇക്കാര്യത്തിലുള്ള തന്‍റ അതൃപ്തി അദ്ദേഹം പരസ്യമാക്കി. ഇത്തരം വിഷയങ്ങളില്‍ ഉദ്യോഗസ്ഥ തലത്തില്‍ മാത്രം തീരുമാനമെടുത്താല്‍ പോരെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് റിപ്പോര്‍ട്ട് തേടിയതായും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതിന് കേരളത്തെ അഭിനന്ദിച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു.തമിഴ്‌നാടിന്‍റെ ആവശ്യം അംഗീകരിച്ചതിന് നന്ദി പറഞ്ഞ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തക്കുകയും ചെയ്തിട്ടുണ്ട്. ബേബി ഡാമിനു താഴെയുള്ള 15 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കേരള വനംവകുപ്പ് അനുമതി നല്‍കിയ വിവരം ജലവിഭവ വകുപ്പ് അറിയിച്ചതായി കത്തില്‍ സൂചിപ്പിക്കുന്നു. ദീര്‍ഘകാലമായി നടപടിയില്ലാതെ കിടന്ന ഈ ആവശ്യം ബേബി ഡാമും കിഴക്കന്‍ ഡാമും ബലപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ്. കേരളത്തിന്‍റെ അനുമതിവഴി രണ്ട് ഡാമുകളും ബലപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങാനാകുമെന്നും സ്റ്റാലിന്‍ കത്തില്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക