ബജാജ് ചേതക് സ്‌കൂട്ടറില്‍ ലോകം ചുറ്റാനിറങ്ങിയ മലയാളികളായ അഫ്സലിനും ബിലാലിനും റിയാദ് ടാക്കീസ് സ്വീകരണം നല്‍കി. മലസ് കിങ് അബ്ദുല്ല പാര്‍ക്ക്‌ പരിസരത്ത് ചേര്‍ന്ന ചടങ്ങില്‍ രക്ഷാധികാരി അലി ആലുവ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ വി.ജെ. നസ്രുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

ലഹരിവിരുദ്ധ ബോധവത്കരണവുമായാണ് 2000 മോഡല്‍ ബജാജ് ചേതക് സ്കൂട്ടറില്‍ കാസര്‍കോട് നയ്യാര്‍മൂല സ്വദേശികളായ അഫ്സലിന്‍റെയും ബിലാലിന്‍റെയും ലോകസഞ്ചാരം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച യാത്ര 16,800 കിലോമീറ്റര്‍ താണ്ടിയാണ് റിയാദിലെത്തിയത്. പ്ലസ് ടു പഠനം കഴിഞ്ഞ ബിലാലും എ.സി മെക്കാനിക്ക് പരിശീലനം പൂര്‍ത്തീകരിച്ച അഫ്സലും റിയാദില്‍നിന്ന് ജിദ്ദ വഴി ജോര്‍ഡനിലേക്ക് പോകും. വീണ്ടും സൗദി അതിര്‍ത്തി വഴി ദമ്മാം പ്രവിശ്യയിലൂടെ ബഹ്‌റൈനിലെത്തും. ഖത്തര്‍ വഴി മറ്റു രാജ്യങ്ങളിലേക്കും പോകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉപദേശ സമിതിയംഗം നവാസ് ഒപ്പീസ്, കോഓഡിനേറ്റര്‍ ഷൈജു പച്ച, ജോയന്റ് സെക്രട്ടറിമാരായ ഷമീര്‍ കല്ലിങ്ങല്‍, സജീര്‍ സമദ്, വൈസ് പ്രസിഡന്റ് നബീല്‍ ഷാ, നാദിര്‍ഷ, സുലൈമാന്‍ വിഴിഞ്ഞം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷഫീക്ക് പാറയില്‍ സ്വാഗതവും ട്രഷറര്‍ സിജോ മാവേലിക്കര നന്ദിയും പറഞ്ഞു. വി.ജെ. നസ്രുദ്ദീന്‍, സാബിത് കൂരാച്ചുണ്ട്, ബഷീര്‍ കരോളം എന്നിവര്‍ അഫ്സലിനെയും ബിലാലിനെയും പൊന്നാട അണിയിച്ചു. ഇ.കെ. ലുബൈബ്, ഹരി കായംകുളം, അന്‍സാര്‍ കൊടുവള്ളി, സാജിദ് നൂറനാട്, മുഹമ്മദ് അലി, ജോസ് കടമ്ബനാട്, അമീര്‍ ഖാന്‍, നാസര്‍ ആലുവ, ഷംസു തൃക്കരിപ്പൂര്‍, ഉമര്‍ ബിന്‍ അലി, ഫൈസല്‍, ഷിജു ബഷീര്‍, റജീസ്‌, ഷാനവാസ്, ജില്‍ ജില്‍ മാളവന, അബു മണ്ണാര്‍ക്കാട്, ഷഹനാസ്, സലിം പള്ളിയില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക