കഴിഞ്ഞ ദിവസം കൊട്ടക് പ്രൈവറ്റ് ബാങ്കിംഗും ഹുറുൺ ഇന്ത്യയും ചേർന്ന് രാജ്യത്തെ അതിസമ്പന്നരായ വനിതകളുടെ പട്ടിക പുറത്തുവിട്ടിരുന്നു. 100 പേരുടെ പട്ടികയിൽ മൂന്ന് മലയാളികളും ഇടംപിടിച്ചു. വിദ്യാ വിനോദ്, അലീഷ മൂപ്പൻ, ഷീല കൊച്ചൗസെപെ എന്നിവരാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 വനിതകളുടെ പട്ടികയിൽ ഇടം നേടിയത്.

ദുബായ് ആസ്ഥാനമായുള്ള സ്റ്റഡി വേൾഡ് എഡ്യൂക്കേഷൻ കമ്പനിയുടെ സ്ഥാപകയും സിഇഒയുമായ വിദ്യാവിനോദിന്റെ ആസ്തി 2,780 കോടി രൂപയാണ്. പട്ടികയിൽ 21-ാം സ്ഥാനത്താണ് വിദ്യ. 540 കോടി ആസ്തിയുള്ള വി സ്റ്റാറിന്റെ മാനേജിംഗ് ഡയറക്ടർ ഷീല കൊച്ചോവാസപ്പ് ചിറ്റിലപ്പള്ളിയാണ് പട്ടികയിൽ അമ്പത്തിനാലാം സ്ഥാനത്തുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ഡെപ്യൂട്ടി എംഡിയാണ് അലീഷ മൂപ്പൻ, അലീഷ മൂപ്പന്റെ ആസ്തി 410 കോടിയാണ്. പട്ടികയിൽ 64-ാം സ്ഥാനത്താണ് അലീഷ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക