ഷാർജ: ഷാർജയിലെ സജയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശി അണ്ടലകത്ത് പുതിയപുര മുഹമ്മദ് അർഷാദ്, കോഴിക്കോട് കൊയിലാണ്ടി സ്വദേശി ലത്തീഫ് എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനിന്റെ പിന്നിൽ ട്രെയിലർ ഇടിച്ചാണ് അപകടമുണ്ടായത്. പുതിയ ജോലികളിലേക്ക് മാറുന്നതിന് മുമ്പ് ഇരുവരും വിസിറ്റ് വിസയിലായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക