സീരിയലില്‍ അഭിനയിപ്പിക്കാമെന്ന്‌ വാഗ്‌ദാനം നല്‍കി അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്ന പരാതിയില്‍ സംവിധായികയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് (ഏഴ്‌) കോടതിയാണ്‌ തിരുവനന്തപുരം മുട്ടട സ്വദേശിനിയായ ലക്ഷ്‌മി ദീപ്‌ത (ശ്രീല പി. മണി)യുടെ ഹരജി തള്ളിയത്‌.ആര്യനന്ദ ക്രിയേഷന്‍സ്‌ നിര്‍മിക്കുന്ന ‘പാല്‍പായസം’ എന്ന സീരിയലില്‍ അഭിനയിക്കാനാണ്‌ ലക്ഷ്‌മി ദീപ്‌ത യുവതിയെ ക്ഷണിച്ചത്‌.

വെള്ളായണിയിലെ വാഴത്തോപ്പില്‍ വെച്ച്‌ കഴിഞ്ഞ സെപ്‌തംബറില്‍ ചിത്രീകരണത്തിനിടെയാണ്‌ അശ്ലീല ദൃശ്യങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചത്‌. അഭിനയിക്കാന്‍ വിസമ്മതിച്ചതോടെ ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന്‌ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചു. പിന്നീട്‌ ഒരു ഫ്ലാറ്റില്‍വെച്ചും അശ്ലീല ദൃശ്യങ്ങളില്‍ നിര്‍ബന്ധിച്ച്‌ അഭിനയിപ്പിച്ചു. ഈ ദൃശ്യങ്ങള്‍ യെസ്‌മ, ഇന്‍സ്റ്റാഗ്രാം, യുട്യൂബ്‌ തുടങ്ങിയ സാമൂഹ്യ മാധ്യങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തുവെന്നായിരുന്നു പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘പാല്‍പായസം’ എന്ന സീരിയിലില്‍ അഭിനയിക്കാം എന്ന്‌ മാത്രമാണ്‌ കരാറില്‍ പറയുന്നതെന്നും നഗ്നദൃശ്യങ്ങളുടെ കാര്യം ഇതില്‍ പറയുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ലക്ഷ്‌മി ദീപ്‌തയുടെ പേരില്‍ ഇത്തരത്തിലുള്ള മറ്റ്‌ പരാതികളുണ്ടെന്ന്‌ പൊലീസ്‌ റിപ്പോര്‍ട്ടില്‍ പറയുന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ വാദങ്ങള്‍ കണക്കിലെടുത്ത അഡീഷനല്‍ സെഷന്‍സ്‌ ജഡ്‌ജി പ്രസൂണ്‍ മോഹന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ്‌ കേസന്വേഷിച്ചത്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക