
ബോളിവുഡിലെ ഗ്ലാമര്‍ ഐക്കനാണ് മലൈക അറോറ. ഇപ്പോള്‍ താരത്തിന്റെ മകന്‍ അര്‍ഹാന്‍ ഖാന്‍ 20ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മകന് പിറന്നാള്‍ ആശംസിച്ചുകൊണ്ടുള്ള മലൈകയുടെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്റെ കുഞ്ഞ് ഇന്ന് വലിയ പുരുഷനായിരിക്കുന്നു. പക്ഷേ അവന്‍ എന്നും എന്റെ കുഞ്ഞായിരിക്കും. ഹാപ്പി ബര്‍ത്ത്‌ഡേ മൈ അര്‍ഹാന്‍.- മകന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് മലൈക കുറിച്ചു.
കുട്ടിക്കാലത്തെയും ഇപ്പോഴത്തേയുമെല്ലാം ചിത്രങ്ങളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. മലൈകയുടെ സഹോദരി അമൃതയും അമ്മ ജോയ്‌സ് അറോറയും അര്‍ഹാന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.
മലൈകയുടേയും നടന്‍ അര്‍ബാസ് ഖാന്റേയും മകനാണ് അര്‍ഹാന്‍. 19 വര്‍ഷം നീണ്ടുനിന്ന ഇവരുടെ ദാമ്ബത്യബന്ധം 2017ലാണ് അവസാനിച്ചത്. കഴിഞ്ഞ വര്‍ഷമാണ് അര്‍ഹാന്‍ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയത്.
ബോളിവുഡിലെ മുൻനിര നായകനായ അർജുൻ കപൂറാണ് മലൈയ്കയുടെ ഇപ്പോഴത്തെ കാമുകൻ. 49 കാരിയായ മലൈയ്കയെക്കാൾ 12 വയസ്സിന് ഇളപ്പമാണ് അർജുൻ. അർജുന്റെ പിതാവ് ബോണി കപൂർ ബോളിവുഡിലെ പ്രമുഖ സിനിമാ നിർമ്മാതാവ് കൂടിയാണ്.