മലയാളികൾ കേരളത്തിൽനിന്ന് കൂട്ടപാലായനം നടത്തുകയാണ്. യൂറോപ്പ്യൻ രാജ്യങ്ങളും കാനഡയും ഒക്കെയാണ് ഇവരുടെ ഇഷ്ട ലൊക്കേഷനുകൾ. ഉയർന്ന ജീവിത നിലവാരവും, സാമൂഹിക സുരക്ഷിതത്വം വലിയ സമ്പാദ്യവും എല്ലാം ഇക്കൂട്ടരുടെ ലക്ഷ്യങ്ങളാണ്. ആധികാരികമായ കണക്കുകൾ ലഭ്യമല്ലെങ്കിലും ലക്ഷക്കണക്കിന് ആളുകളാണ് കെയർ വിസയിലും, സ്റ്റുഡന്റ് വിസയിലും എല്ലാമായി കേരളത്തിൽനിന്ന് വിദേശരാജ്യങ്ങളിലേക്ക് കൂടിയേറുന്നത്.

വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പഠനത്തേക്കാൾ ഉപരി പാർട്ട് ടൈം ജോലിചെയ്ത് പണം സമ്പാദിക്കാം എന്ന ലക്ഷ്യത്തോടെയാണ് രാജ്യം വിടുന്നത്. ലോണെടുത്ത് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നവർ ലക്ഷ്യമിടുന്നത് പഠനകാലയളവിലും, പിന്നീടുള്ള സ്റ്റേഡ് ബാക്ക് കാലയളവിലും ജോലി ചെയ്ത് ലോൺ തീർത്ത്, വലിയൊരു തുക സമ്പാദിക്കാം എന്ന സ്വപ്നം കണ്ടാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ യുകെയിലെത്തിയാൽ എത്രമാത്രം സമ്പാദിക്കാം, എന്തെല്ലാം വെല്ലുവിളികളാണ് നമുക്ക് മുന്നിലുള്ളത്, കടമെടുത്ത് രാജ്യം വിട്ടാൽ അത് ജീവിതത്തിൽ നമുക്ക് സുരക്ഷിതത്വം നേടി തരുമോ എന്നെല്ലാം യുകെയിലുള്ള മലയാളികളുടെ തന്നെ അഭിപ്രായം തേടുന്ന ഒരു വീഡിയോ ഇപ്പോൾ ഫേസ്ബുക്കിൽ ശ്രദ്ധ നേടുകയാണ്. ഷെയർ വിത്ത് അജീഷ് എന്ന ഫേസ്ബുക്ക് പ്രൊഫൈൽ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ മനസ്സിലാക്കാനും, എടുത്തുചാട്ടം ഇല്ലാതെ കൃത്യമായി ആലോചിച്ച് ഒരു തീരുമാനം എടുക്കുവാനും ഈ വീഡിയോ സഹായകരമാകും. പലപ്പോഴും തെറ്റിദ്ധാരണകളുടെ പേരിൽ വൻ തുക കടമെടുത്ത് രാജ്യം വിടുന്നവർക്ക് ഒരു വഴികാട്ടിയാണ് ഈ വീഡിയോ എന്നതിൽ സംശയമില്ല. വീഡിയോ ചുവടെ കാണുക.

UK യിലെ വരവ്, ചിലവ്,സമ്പാദ്യം, കുടുംബ ജീവിതം എന്നിവയെ പറ്റി മലയാളികളുടെ പ്രതികരണമാണ് ഈ വീഡിയോ.. വ്യത്യസ്തമായ അനുഭവങ്ങൾ മനസ്സിലാക്കാം🥰🥰 #income #savings #familytime #uklifestyle #malayalee

Posted by Share with Ajeesh on Sunday, 24 September 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക