ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ ബാങ്ക് അക്കൗണ്ടിൽ തട്ടിപ്പുകളും കൂടിവരികയാണ്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ചെറിയ തുക മുതല്‍ വന്‍ തുക വരെ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. പൊലീസിലും മറ്റും പരാതി നല്‍കിയിട്ടും പണം തിരിച്ചുകിട്ടാത്തവര്‍ ഏറെയുണ്ട്. തട്ടിപ്പുകാര്‍ വിദഗ്ധമായ രീതിയില്‍ പണം കവരുന്നത് കൊണ്ടാണിത്. അതേസമയം ബാങ്കില്‍ നിക്ഷേപിക്കുന്ന പണം സംരക്ഷിക്കേണ്ടത് ആരുടെ ചുമതലയാണ് എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഇക്കാര്യം വ്യക്തമാക്കി നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (NCIB) ട്വീറ്റ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. വളരെ പ്രധാനപ്പെട്ട കാര്യമാണ് അതില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരാളുടെ ബാങ്ക്അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പണത്തിന്റെ സുരക്ഷ ബാങ്കിന്റെ ഉത്തരവാദിത്തമാണെന്ന് എന്‍സിഐബി പോസ്റ്റില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അക്കൗണ്ടിൽ നിന്ന് പണം തട്ടിപ്പിലൂടെ പിന്‍വലിച്ചാല്‍ അത് ബാങ്ക് തിരിച്ച്‌ നല്‍കേണ്ടിവരുമെന്നും ട്വീറ്റില്‍ പറയുന്നു. ദേശീയ ഉപഭോക്തൃ കമീഷന്റെ ഉത്തരവ് അനുസരിച്ച്‌, അകൗണ്ടില്‍ നിന്ന് തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടാല്‍, ബാങ്കാണ് ഉത്തരവാദിയെന്നും ഉപഭോക്താവല്ലെന്നും എന്‍സിഐബി വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക