ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യക്കടയില്‍ നിന്ന് ബാങ്കിലടച്ച തുക എത്തിയത് കാട്ടാക്കട സ്വദേശിനിയുടെ അക്കൗണ്ടില്‍. 10.76 ലക്ഷം രൂപയാണ് സ്ത്രീയുടെ അക്കൗണ്ടിലെത്തിയത്. എന്നാല്‍ സംഭവം തിരിച്ചറിഞ്ഞ് ബാങ്ക് അധികൃതര്‍ അന്വേഷിച്ചെത്തിയപ്പോള്‍ പണം മുഴുവന്‍ സ്ത്രീ ചെലവഴിച്ചിരുന്നു.

സംഭവത്തില്‍ ബാങ്ക് അധികൃതര്‍ വട്ടിയൂര്‍ക്കാവ് പൊലീസിന് പരാതി നല്‍കി. ബിവറേജസ് കോര്‍പ്പറേഷന്റെ നെട്ടയം മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന മദ്യക്കടയുടെ പണമാണ് നെട്ടയത്തെ പൊതുമേഖല ബാങ്ക് ശാഖയില്‍നിന്ന് ആളുമാറി ക്രഡിറ്റ് ചെയ്തത്. പണം നഷ്ടമായ വിവരം മാര്‍ച്ച്‌ 18നാണ് ബാങ്ക് അധികൃതര്‍ തിരിച്ചറിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാങ്ക് നടത്തിയ പരിശോധനയില്‍ കാട്ടാക്കടയിലുള്ള ഒരു സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തി. ബാങ്ക് അധികൃതര്‍ ഈ സ്ത്രീയെ സമീപിച്ചെങ്കിലും പണം ചെലവഴിച്ചെന്നാണ് മറുപടി. പണം പൂര്‍ണ്ണമായും ചെലവഴിച്ചതായാണ് സ്ത്രീ പൊലീസിനോടും പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക