ബെയ്‌റൂട്ട്: സാമ്ബത്തിക പ്രതിസന്ധി അതി രൂക്ഷമായ ലെബനനില്‍ സ്വന്തം അക്കൗണ്ടിള്‍ നിന്നും പണം പിന്‍വലിക്കാനായി തോക്കെടുത്ത് യുവതി. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ചൂണ്ടിയും ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ഭീഷണി മുഴക്കിയും ഉദ്യോഗസ്ഥരെ യുവതി ബന്ദിയാക്കി. തുടര്‍ന്ന് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചു.

കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ലെബനനില്‍ അതിനിടെ ഉദ്യോഗസ്ഥരെ ബന്ദിയാക്കുന്ന രണ്ടാമത്തെ സംഭവമാണ് ബാങ്കില്‍ അരങ്ങേറിയത്. പണം പിന്‍വലിക്കുന്നതിന് യുവതി ആദ്യം നിയമപരമായ മാര്‍ഗങ്ങളാണ് സ്വീകരിച്ചത്. എന്നാല്‍ അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ബാങ്ക് അനുവദിക്കാതെ വന്നതോടെ യുവതി രണ്ടുംകല്‍പ്പിച്ച്‌ അക്രമമാര്‍ഗം തെരഞ്ഞെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഹോദരിയുടെ ക്യാന്‍സര്‍ ചികിത്സയ്ക്കാണ് യുവതി പണം പിന്‍വലിച്ചത്. യുവതിയെ പിന്നീട് അറസ്റ്റ് ചെയ്തു. യുവതിയെ രാജ്യത്ത് ഇപ്പോൾ ഒരു വീര വനിതയായി ആണ് കാണുന്നത്. ഇതിനിടെ ഇവർ ഉപയോഗിച്ച തോക്ക് കളിത്തോക്ക് ആയിരുന്നു എന്ന് റിപ്പോർട്ടും പുറത്തുവന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക