പൊതു, സ്വകാര്യ ബാങ്കുകളിലെ ഒമ്ബത് അഖിലേന്ത്യ അസോസിയേഷനുകള്‍ സംയുക്തമായി പണിമുടക്കിലേക്ക്. ജനുവരി 30, 31 തിയതികളില്‍ രാജ്യവ്യാപക ബാങ്ക് പണിമുടക്കിന് അസോസിയേഷനുകള്‍ ആഹ്വാനം ചെയ്‌തതോടെ ദേശസാത്കൃത സ്വകാര്യ ബാങ്കുകളുടെ എല്ലാ ശാഖകളും രണ്ട് ദിവസം അടഞ്ഞുകിടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പണിമുടക്ക് എടിഎമ്മുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സൂചനയുണ്ട്.

അതേസമയം ഐഎന്‍ഇഎഫ്‌ടി, ആര്‍ടിജിഎസ് തുടങ്ങിയ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് തടസമുണ്ടാകില്ല. ബാങ്കുകളിലെ ഒമ്ബത് അഖിലേന്ത്യ സംഘടനകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് (യുഎഫ്‌ബിയു) പണിമുടക്കിന് ആഹ്വാനം ചെയ്‌തത്. വ്യാഴാഴ്‌ച മുംബൈയില്‍ നടന്ന യോഗത്തില്‍ സംഘടനകള്‍ ആവശ്യങ്ങളില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ പ്രതികരിക്കാതെ വന്നതോടെയാണ് പണിമുടക്കിലേക്ക് നീങ്ങിയതെന്ന് സംഘടന പ്രസ്‌താവനയില്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിഷേധം സ്വകാര്യവല്‍ക്കരണത്തിന് എതിരെ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം തടയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഈ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. പൊതുതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ബാങ്ക് സ്വകാര്യവല്‍കരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിനെതിരെയായിരുന്നു അന്ന് പ്രതിഷേധം അരങ്ങേറിയത്.

ഇളവുകള്‍: എടിഎം സേവനങ്ങളില്‍ തടസമുണ്ടാകുമെന്ന് അറിയിക്കുമ്ബോഴും ആശുപത്രികള്‍, റെയില്‍വേ സ്‌റ്റേഷുകള്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ എടിഎമ്മുകളില്‍ ഇളവുകളുണ്ടാകും. അതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ സേവനങ്ങള്‍ പതിവുപോലെ സാധ്യമാകും. അതേസമയം തങ്ങളുടെ പ്രശ്‌നങ്ങള്‍ പലതവണ മേല്‍ഘടകങ്ങളെ അറിയിച്ചുവെന്നും ചര്‍ച്ചകളില്‍ വാഗ്‌ദാനങ്ങളല്ലാതെ മറ്റൊന്നും ലഭിച്ചില്ലെന്നും യൂണിയന്‍ നേതാവ് സഞ്ജയ് ദാസ് പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക