ചെന്നൈ: സുഹൃത്തിന് 2000 രൂപ അയച്ചു കൊടുത്ത ശേഷം ബാങ്ക് ബാലന്‍സ് നോക്കിയ യുവാവ് ഞെട്ടിപ്പോയി. സ്വന്തം അക്കൗണ്ടില്‍  753 കോടി രൂപ! ചെന്നൈയിലാണ് സംഭവം. ഫാർമസി ജീവനക്കാരനായ മുഹമ്മദ് ഇദ്രിസിന്‍റെ അക്കൗണ്ടിലാണ് അവിചാരിതമായി ഇത്രയും കോടി രൂപയെത്തിയത്. മുഹമ്മദ് ഇദ്രിസ് തന്‍റെ കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒക്ടോബർ 6 ന് 2000 രൂപ സുഹൃത്തിന് ട്രാൻസ്ഫർ ചെയ്തിരുന്നു. ഈ ട്രാന്‍സ്ഫറിനു ശേഷം വെറുതെ  അക്കൗണ്ട് ബാലൻസ് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് 753 കോടി രൂപ എന്നു കണ്ടത്.

താനറിയാതെ ഇത്രയും കോടി രൂപ അക്കൗണ്ടില്‍ എത്തിയതു കണ്ട് ആശങ്കാകുലനായ ഇദ്രിസ് സംഭവം ബാങ്കിൽ അറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ അക്കൗണ്ട് മരവിപ്പിച്ചു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്ന് ബാങ്ക് അറിയിച്ചു. അടുത്ത കാലത്ത് അബദ്ധത്തില്‍ ബാങ്ക് പണമിട്ട മൂന്നാമത്തെ സംഭവമാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം ടാക്‌സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപയാണ് എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവമിങ്ങനെ- പഴനി സ്വദേശിയായ രാജ് കുമാർ സുഹൃത്തുക്കളോടൊപ്പം കോടമ്പാക്കത്ത്  വാടകയ്‌ക്ക് താമസിക്കുകയാണ്. സെപ്റ്റംബർ 9 ന് ജോലിക്ക് ശേഷം വിശ്രമിക്കുമ്പോള്‍ ഫോൺ നോക്കിയപ്പോൾ കാണുന്നത് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ ക്രെഡിറ്റ് ആയിട്ടുണ്ടെന്ന മെസേജ് ആണ്. ആദ്യം ഇത് വ്യാജമാണെന്ന് വിചാരിച്ചെങ്കിലും മെസേജ് ഒന്നുകൂടി വിശദമായി നോക്കിയപ്പോഴാണ് അത് തന്റെ ബാങ്കായ തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് അയച്ച മെസേജ് തന്നെയാണെന്ന് മനസിലായത്.

ആദ്യ കാഴ്ചയിൽ തന്നെ അതിൽ വളരെയധികം പൂജ്യങ്ങൾ ഉള്ളതിനാൽ തുക കണക്കാക്കാൻ പോലും കഴിഞ്ഞില്ലെന്ന് രാജ് കുമാർ പറയുന്നു. ബാങ്കിന്റെ പിഴവ് മൂലമാണ് ടാക്സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണമെത്തിയത്. 30 മിനിറ്റിനുള്ളിൽ ബാങ്ക് ആ തുക തിരികെ എടുക്കുകയും ചെയ്തു. തഞ്ചാവൂർ സ്വദേശിയായ ഗണേശൻ എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്കും കഴിഞ്ഞ ദിവസം ഇത്തരത്തില്‍ 756 കോടി രൂപ ബാങ്കിന് അബദ്ധം പറ്റി നിക്ഷേപിക്കപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക