ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നു വീണുണ്ടായ അപകടത്തിന്‍‌റെ ദൃശ്യങ്ങള്‍ പുറത്ത്. 140ലധികം ആളുകളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അപകടത്തിന് മുന്‍പ് യുവാക്കളുടെ ഒരു സംഘം തൂക്കുപാലം കുലുക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാവുന്നതാണ്.

ഗുജറാത്തിന്റെ തലസ്ഥാന നഗരമായ അഹമ്മദാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മോര്‍ബിയിലാണ് ദുരന്തമുണ്ടായത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം ഉണ്ടായത്. 140 വര്‍ഷത്തിലെറെ പഴക്കമുള്ള പാലം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി അഞ്ച് ദിവസം മുന്‍പാണ് തുറന്നുകൊടുത്തത്. പാലം ആളുകളാല്‍ തിങ്ങിനിറഞ്ഞിരുന്നു. ആളുകള്‍ കുലുക്കിയതോടെ അത് ആടിയുലയുകയും പെട്ടെന്ന് പൊട്ടിവീഴുന്നതുമാണ് ദൃശ്യത്തിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഛാട്ട് പൂജയോടനുബന്ധിച്ച്‌ ധാരാളം പേരാണ് പാലത്തിനുമുകളിലെത്തിയത്. അപകടം നടക്കുന്ന സമയത്ത് നാനൂറോളം പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. പാലം തകര്‍ന്നോടെ നിരവധി പേര്‍ നദിയിലേക്ക് വീണു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ഗുജറാത്ത് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക