ആദിവാസി ദിനത്തോട് അനുബന്ധിച്ച്‌ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ പരസ്യമായി മദ്യപിച്ച്‌ ഗുജറാത്ത് മന്ത്രി. രാഘവ്ജി പട്ടേലാണ് പൊതുജനമധ്യത്തില്‍ മദ്യം കഴിച്ച്‌ വെട്ടിലായത്. മന്ത്രി മദ്യം കുടിക്കുന്നതിന്റെ വിഡിയോയും വൈറലായിരുന്നു.

ഗുജറാത്തിലെ ആദിവാസി വിഭാഗത്തിന്റെ ആചാരങ്ങളിലൊന്നാണ് മദ്യസേവ. ഭൂമിക്കും മണ്ണിനും മദ്യം നല്‍കുക എന്നത് അവരുടെ ആചാരങ്ങളുടെ ഭാഗമാണ്. ഇങ്ങനെ നല്‍കിയതിന് ശേഷം മുഖ്യ പൂജാരി ഈ ചടങ്ങിനെത്തിയ എല്ലാവര്‍ക്കും ഇലയില്‍ മദ്യം നല്‍കും. ഇത്തരത്തില്‍ നല്‍കിയ മദ്യമാണ് ഗുജറാത്ത് മന്ത്രി കുടിച്ചത്.അതേസമയം, ഇത്തരമൊരു ആചാരത്തെ കുറിച്ച്‌ അറിയില്ലെന്നായിരുന്നുവെന്നാണ് ഗുജറാത്ത് മന്ത്രി പിന്നീട് വിശദീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യമായാണ് ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും അതിനാലാണ് അബദ്ധം പറ്റിയതെന്നും അദ്ദേഹം പറഞ്ഞു. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനങ്ങളിലൊന്ന് ഗുജറാത്ത്. എന്നാല്‍, ആദിവാസി വിഭാഗങ്ങള്‍ അവരുടെ ചടങ്ങുകളില്‍ മദ്യം ഉപയോഗിക്കാറുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക