ഗുജറാത്തിലെ ചരിത്രവിജയം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വര്‍ണപ്രതിമ നിര്‍മ്മിച്ച്‌ സൂറത്തിലെ ജ്വല്ലറി. 156 ഗ്രാം തൂക്കം വരുന്നതാണ് സ്വര്‍ണ പ്രതിമ. സൂറത്തിലെ രാധികാ ചെയിന്‍സ് ജ്വല്ലറിയാണ് 11 ലക്ഷം രൂപ മുടക്കി 18 കാരറ്റ് സ്വര്‍ണത്തിന്റെ അര്‍ധകായ പ്രതിമ നിര്‍മിച്ചത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് ശേഷമാണ് താന്‍ പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്ന് പ്രതിമ നിര്‍മ്മിച്ച സന്ദീപ് ജെയിന്‍ പറഞ്ഞു. പ്രധാനമന്ത്രിയോടുള്ള സ്‌നേഹം കൊണ്ടാണ് താന്‍ പ്രതിമ സൃഷ്ടിച്ചതെന്നും മോദിയും ആരാധകരും ഇത് അഭിനന്ദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 182 സീറ്റില്‍ 156 സീറ്റ് നേടിയാണ് ബിജെപി വിജയിച്ചത്. 20 പേര്‍ 3 മാസം പണിയെടുത്താണ് പ്രതിമ പൂര്‍ത്തിയാക്കിയതെന്നു ജ്വല്ലറി ഉടമയായ രാജസ്ഥാന്‍ സ്വദേശി ബസന്ത് ബോറ പറഞ്ഞു. മുന്‍പ് യുഎസിലെ സ്വാതന്ത്ര്യപ്രതിമയുടെ മാതൃകയും ഇദ്ദേഹം സ്വര്‍ണത്തില്‍ നിര്‍മിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക