പുനര്‍വിവാഹം ചെയ്തതിന് യുവതിക്ക് ക്രൂരമര്‍ദ്ദനം . ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ബാബ്ര താലൂക്കിലെ ഗല്‍ക്കോടി ഗ്രാമത്തിലാണ് സംഭവം. നാല് വര്‍ഷം മുന്‍പാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്. അതിനു ശേഷം യുവതി ഇപ്പോള്‍ രണ്ടാം വിവാഹം കഴിച്ചു.

ഇതില്‍ പ്രകോപിതരായ മുന്‍ ഭര്‍ത്താവിന്റെ വീട്ടുകാരാണ് യുവതിയെ തല്ലിയത്. ഇന്നലെ യുവതി ഗല്‍ക്കോടി ഗ്രാമത്തില്‍ എത്തിയപ്പോഴാണ് സ്ത്രീകളടക്കമുള്ളവര്‍ ചേര്‍ന്ന് യുവതിയെ മര്‍ദ്ദിച്ചത്.സംഭവത്തിന്റെ മുഴുവന്‍ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് നാല് പേര്‍ക്കെതിരെ കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈറലായ വീഡിയോകളില്‍, രണ്ട് സ്ത്രീകള്‍ യുവതിയെ തൂണിനടുത്ത് പിടിച്ച്‌ നിര്‍ത്തുന്നതും . ഒരാള്‍ വടികൊണ്ട് അടിക്കുന്നതും കാണാം. യുവതിയുടെ മുടിയും മുറിച്ചു കളഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക