ജില്ലാ കളക്ടര്‍ ഓഫീസിനുള്ളില്‍ യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ വൈറലായ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിൽ. മുൻ ആനന്ദ് റസിഡന്റ് അഡീഷണല്‍ കളക്ടര്‍ (ആര്‍എസി) കേത്കി വ്യാസ്, മുൻ റവന്യൂ ഓഫീസര്‍ ജയേഷ് പട്ടേല്‍, ഹരീഷ് ചാവ്ദ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ആനന്ദ് ജില്ലാ കളക്ടര്‍ ഡി എസ് ഗധ്‍വിയുടെയും യുവതിയുടെയും സ്വകാര്യ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്.

ഇതിന് പിന്നില്‍ വൻ ഗൂഢാലോചനയും ഹണിട്രാപ്പുമെന്നാണ് പൊലീസ് കണ്ടെത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ ജില്ലാ കളക്ടറെ സസ്പെൻഡ് ചെയ്തിരുന്നു. രണ്ടാഴ്ച മുമ്ബാണ് ആനന്ദ് ജില്ലാ കളക്ടര്‍ ഡി എസ് ഡി എസ് ഗധ്‍വിയുടെ ചേംബറില്‍ നിന്ന് ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ വൈറലായത്. കളക്ടറുടെ ഓഫിസില്‍ ഒളി ക്യാമറ സ്ഥാപിക്കുകയും കളക്ടറെ ഹണിട്രാപ്പില്‍പ്പെടുത്താൻ യുവതിയെ ഏര്‍പ്പാടാക്കുകയും ചെയ്തെന്നാണ് കേസ്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും കേസില്‍ ഇടപെട്ടിരുന്നു. കളക്ടറെ ഹണിട്രാപ്പില്‍പ്പെടുത്തി സാമ്ബത്തിക നേട്ടത്തിനായി ഫയലുകളില്‍ തിരിമറി നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗുജറാത്ത് എടിഎസ് നല്‍കിയ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ആനന്ദ് ടൗണ്‍ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച്‌ ഇയാളെ സസ്പെൻഡ് ചെയ്തു. സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഹണിട്രാപ്പാണെന്ന് വ്യക്തമായത്. മൂന്ന് പ്രതികളും ചേര്‍ന്ന് ക്യാമറകള്‍ വാങ്ങുകയും സ്ഥാപിക്കുകയും കളക്ടറെ കുടുക്കാൻ സ്ത്രീയെ അയക്കുകയും ചെയ്തു. ജില്ലാ കളക്ടറുടെ ഓഫീസില്‍ ഒളി ക്യാമറകള്‍ സ്ഥാപിക്കാൻ കേത്കി വ്യാസും ജയേഷ് പട്ടേലുമാണ് തീരുമാനിച്ചത്. പിന്നീട് സ്ത്രീയെ അയക്കാനും വീഡിയോ റെക്കോര്‍ഡ് ചെയ്ത് ബ്ലാക്ക് മെയില്‍ ചെയ്യാനും തീരുമാനിച്ചു.

ഓണ്‍ലൈൻ പര്‍ച്ചേസ് വഴിയാണ് ക്യാമറകള്‍ വാങ്ങിയത്. എന്നാല്‍, ഇവര്‍ ഏര്‍പ്പാടാക്കിയ സ്ത്രീയുടെ വീഡിയോ അല്ല ഇവര്‍ക്ക് ലഭിച്ചത്.കളക്ടര്‍ മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുന്ന വീഡിയോയും ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുമാണ് ഇവര്‍ക്ക് ലഭിച്ചത്. ഇവ ഉപയോഗിച്ച്‌ ഇവര്‍ കളക്ടറെ ബ്ലാക്ക് മെയില്‍ ചെയ്തു. കളക്ടറെ ബലാത്സംഗക്കേസില്‍ കുടുക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍, പ്രതികളുടെ ആവശ്യം കളക്ടര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ വീഡിയോ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക