ഇന്ത്യന്‍ നിര്‍മ്മിത വിസ്കിയുമായി ബക്കാർഡി. ‘ലെഗസി’ എന്നപേരില്‍ പുതിയ ഉത്പന്നം ബക്കാര്‍ഡി വിപണിയില്‍ അവതരിപ്പിച്ചു, കമ്ബനിയുടെ ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത വിസ്കിയാണിത്. മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ആയിരിക്കും ആദ്യം ലെഗസി ലഭ്യമാകുക. വരും മാസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും താമസിയാതെ ലെഗസി എത്തും എന്ന് കമ്ബനി അറിയിച്ചു. ഇന്ത്യന്‍ ധാന്യങ്ങള്‍ ഉപയോഗിച്ച്‌ നിര്‍മ്മുക്കുന്ന പ്രീമിയം വിസ്കിയാണ് ഇതെന്ന് കമ്ബനി അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനും അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനും കമ്ബനി എന്നും ശ്രമിക്കാറുണ്ടെന്നും അതിനായി ഉത്പ്പന്നങ്ങളില്‍ നിരവധി നവീകരണങ്ങള്‍ വരുത്താറുണ്ടെന്നും കമ്ബനിയുടെ ഇന്ത്യയിലെ എംഡി സഞ്ജിത് സിംഗ് രണ്‍ധാവ പറഞ്ഞു, ഇന്ത്യന്‍ നിര്‍മ്മിത വിസ്കി വിഭാഗത്തില്‍ ബക്കാര്‍ഡിയുടെ ആദ്യ ഉത്പന്നമാണ് ലെഗസി. വാന്‍ മുന്നേറ്റമാണ് വിപണിയില്‍ ഇന്ത്യന്‍ നിര്‍മ്മിത വിസ്കികള്‍ക്കുള്ളത്. അതിനാല്‍ ലെഗസിയിലൂടെ വന്‍ വിജയം നേടാനാകുമെന്ന പ്രതീക്ഷ ഉള്ളതായും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ വിസ്‌കിയുടെ ഒന്നാം നമ്ബര്‍ വിപണിയാണ് ഇന്ത്യ. ഞങ്ങളുടെ ആദ്യത്തെ ‘മെയ്ഡ്-ഇന്‍-ഇന്ത്യ’ വിസ്‌കി വിജയകരമാകുമെന്ന ശുഭ പ്രതീക്ഷ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യന്‍ നിര്‍മ്മിത വിസ്കിയുടെ വിപണി അനുസരിച്ച്‌ ദേശീയതലത്തില്‍ പുതിയ ഉത്പന്നങ്ങള്‍ എത്തിക്കാനും സാധിക്കും ഈ വര്‍ഷം ആദ്യം ‘ഗുഡ് മാന്‍’ ബ്രാണ്ടിയും ബക്കാര്‍ഡി പുറത്തിറക്കിയിരുന്നു. കമ്ബനിയുടെ ഉത്പന്നങ്ങളില്‍ വൈവിധ്യം കൊണ്ടുവരാന്‍ ഈയിടെയായി ബക്കാര്‍ഡി ശ്രമിക്കാറുണ്ട് എന്ന് ഇന്ത്യയിലെ ആഭ്യന്തര ബ്രൗണ്‍സ് വിഭാഗം മേധാവി അയേഷ ഗൂപ്തു പറഞ്ഞു. രാജ്യത്തെ വിസ്കി പ്രേമികള്‍ക്ക് പുതിയ രുചികള്‍ എത്തുകയാണ്. ലെഗസി വിസ്കിയിലൂടെ ഇന്ത്യന്‍ വിപണി പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക