കോംപാക്‌ട് എസ് യുവിയായ ബ്രെസ്സയുടെ സിഎന്‍ജി പതിപ്പ് മാരുതി സുസുക്കി ലോഞ്ച് ചെയ്തു. എല്‍ എക്സ് ഐ, വി എക്സ് ഐ, ഡെസ്‌എക്സ് ഐ എന്നിങ്ങനെ മൂന്നു വേരിയന്‍റുകളില്‍ ലഭ്യമാകും. 9.14 ലക്ഷം രൂപയാണ് എല്‍ എക്സ് ഐ യുടെ എക്സ് ഷോറും വില. ഉയര്‍ന്ന വേരിയന്റായ സെഡ് എക്സ് ഐയ്ക്കു 11.90 ലക്ഷം രൂപയാണ് വില. സെസ് എക്സ് ഐക്ക് ഡ്യുവല്‍ ടോണ്‍ കളര്‍ ഒപ്ഷനായുണ്ട്. ഇതിന് 16,000 രൂപ അധികം നല്‍കണം.

2020ല്‍ ഡീസല്‍ എന്‍ജിനുള്ള ബ്രെസ്സ പിന്‍വലിച്ചതിനു ശേഷം ഇതാദ്യമായാണ് ബ്രെസ്സക്ക് രണ്ട് ഫ്യുവല്‍ ഓപ്ഷന്‍ മാരുതി അവതരിപ്പിക്കുന്നത്. പെട്രോള്‍ മോഡലിനെക്കാളും 95000 രൂപ കൂടുതലുണ്ട് സിഎന്‍ജി വകഭേദത്തിന്. മാരുതിയുടെ എം പി പികളായ എര്‍ട്ടിഗ, എക്സ്‌എല്‍സിക്സ് എന്നിവയുടെ സിഎന്‍ജി വേരിയന്‍റുകളില്‍ നല്‍കിയിട്ടുള്ള 1.5 ലീറ്റര്‍K 15 C ഡ്യുവല്‍ ജെറ്റ് എന്‍ജിന്‍ തന്നെയാണ് ബ്രെസ്സ സി എന്‍ ജി യിലും നല്‍കിയിരിക്കുന്നത്. പെട്രോള്‍ മോഡില്‍ 101 ബി എച്ച്‌ പി കരുത്തും 136 എന്‍ എം ടോര്‍ക്കും ഈ എന്‍ജിന്‍പുറത്തെടുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സി എന്‍ ബി മോഡില്‍ 88 എച്ച്‌ പി കരുത്തും 121.5 എന്‍ എം ടോര്‍ക്കും ലഭ്യമാകും. കിലോഗ്രാമിന് 25.51 കിലോമീറ്ററാണ് സി എന്‍ ജി ബ്രെസ്സക്ക് മാരുതി അവകാശപ്പെടുന്ന ഇന്ധനക്ഷമത. അകത്തും പുറത്തും ഡിസൈനില്‍ കാര്യമായ മാറ്റങ്ങളില്ല. ഓള്‍ ബ്ലാക്ക് ഇന്‍റീരിയറാണ്. ഉയര്‍ന്ന വേരിയന്‍റായ സെഡ് എക്സില്‍ സ്മാര്‍ട് പ്ലേ പ്രോ പ്ലസ് സിസ്റ്റത്തോടു കൂടിയ 7.0 ഇഞ്ച് വലിപ്പമുള്ള ടച്ച്‌ സ്ക്രീന്‍ ഇന്‍ഫൊ ടെയ്ന്‍മെന്‍റ് സിസ്റ്റമാണ്.

വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ കണക്ടിവിറ്റിയുണ്ട്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് സ്റ്റോപ്, സണ്‍റൂഫ്, ക്രൂസ് കണ്‍ട്രോള്‍ എന്നിവ മറ്റു സവിശേഷതകള്‍. പെട്രോള്‍ മോഡലുമായി താരതമ്യം ചെയ്താല്‍ സി എന്‍ ജി ക്ക് ബൂട്ട് സ്പേസ് കുറഞ്ഞിട്ടുണ്ട്. സി എന്‍ജി ടാങ്ക് ബൂട്ടില്‍ വന്നതുകൊണ്ടാണിത്. വിപണിയിലെ കോംപാക്‌ട് എസ് യുവികളില്‍ സിഎന്‍ജി വകഭേദമുള്ള എക മോഡല്‍ മാരുതി ബ്രെസ്റ്റയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക