ബലേനോ ക്രോസ് എസ്‌യുവി കൂപ്പെ, 5-ഡോര്‍ ജിംനി, മൂന്ന് വരി എംപിവി എന്നിവ ഉള്‍പ്പെടെ മൂന്ന് പുതിയ ഉല്‍പ്പന്ന ലോഞ്ചുകള്‍ അടുത്ത വര്‍ഷത്തേക്ക് മാരുതി സുസുക്കി ആസൂത്രണം ചെയ്‍തിട്ടുണ്ട്. ജനുവരിയില്‍ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ ഈ മൂന്ന് മോഡലുകളും ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടും. YTB എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന പുതിയ മാരുതി ബലേനോ ക്രോസ്, ബജറ്റ് എസ്‌യുവി വാങ്ങുന്നവരെ ലക്ഷ്യം വയ്ക്കുന്നു.

അതേസമയം മാരുതി ജിംനി 5-ഡോര്‍ ഒരു ലൈഫ്‌സ്‌റ്റൈല്‍ ഓഫ്-റോഡ് എസ്‌യുവി ആയിരിക്കും. രണ്ട് മോഡലുകളും യഥാക്രമം ഏപ്രിലിലും ഓഗസ്റ്റിലും വില്‍പ്പനയ്‌ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മാരുതി എംപിവി 2023 ഉത്സവ സീസണില്‍ പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാരുതി സുസുക്കിയുടെ പുതിയ സി സെഗ്‌മെന്റ് എംപിവി ഉടന്‍ പുറത്തിറക്കാനിരിക്കുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നതാണ് ശ്രദ്ധേയം . ഇത് ബ്രാന്‍ഡിന്റെ ആദ്യത്തെ റീ-ബാഡ്‌ഡ് മോഡലും ഉല്‍പ്പന്ന ശ്രേണിയിലെ ഏറ്റവും ചെലവേറിയ മോഡലുമായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ മാരുതി എംപിവി നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍ക്കുന്നത്. ഇതിന്റെ എക്സ് ഷോറൂം വില ഏകദേശം 20 ലക്ഷം രൂപയില്‍ തുടങ്ങി 30 ലക്ഷം രൂപ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ടൊയോട്ടയുടെ ബിദാദി പ്ലാന്റ് മൂന്ന് നിരകളുള്ള എംപിവിയുടെ ഉല്‍പ്പാദന കേന്ദ്രമായി പ്രവര്‍ത്തിക്കും. ഇതേ പ്ലാന്‍റില്‍ തന്നെയാണ് പുതിയ മാരുതി ഗ്രാന്‍ഡ് വിറ്റാര എസ്‌യുവിയും നിര്‍മ്മിക്കുന്നത്.

മാരുതി സുസുക്കിയുടെ സിഗ്നേച്ചര്‍ ബാഡ്‍ജ്, പുതിയ ഗ്രില്‍, ബമ്ബര്‍, ഹെഡ്‌ലാമ്ബുകള്‍ എന്നിവ ഉള്‍പ്പെടെ അതിന്റെ മുന്‍വശത്തെ ചില ശ്രദ്ധേയമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) സ്യൂട്ടുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ മാരുതി മോഡലായിരിക്കും ഇത്. 10.1-ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 9 സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, ഓട്ടോമന്‍ ഫംഗ്‌ഷനോടുകൂടിയ ഇലക്‌ട്രിക്കലി അഡ്‍ജസ്റ്റ് ചെയ്യാവുന്ന രണ്ടാം നിര സീറ്റുകള്‍, മെമ്മറി ഫംഗ്‌ഷനുള്ള പവര്‍ഡ് ഡ്രൈവര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് എന്നിങ്ങനെയുള്ള ഗുണങ്ങളാല്‍ അത് നിറഞ്ഞിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത്, ടൊയോട്ട ഇന്നോവ ഹൈക്രോസില്‍ ലഭ്യമായ എല്ലാ സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യും.

എക്സ്റ്റീരിയറിനും ഇന്റീരിയറിനും പുറമെ പവര്‍ട്രെയിന്‍ സജ്ജീകരണവും പുതിയ മാരുതി എംപിവിയിലേക്ക് കൊണ്ടുപോകും. 172bhp, 2.0L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 186bhp, 2.0L ശക്തമായ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്‌ഷനുകള്‍ എന്നിവയ്‌ക്കൊപ്പം ഇത് വാഗ്ദാനം ചെയ്യും. ഇതിന്റെ മൈലേജ് ഏകദേശം 21kmpl ആയിരിക്കാനാണ് സാധ്യത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക