36 മണിക്കൂര്‍ ബാറ്ററി ലൈഫും ഹൈ-റെസ് ഓഡിയോ പിന്തുണയുമുള്ള പുതിയ NW-A306 വാക്മാന്‍ ഇന്ത്യയില അവതരിപ്പിച്ച്‌ സോണി. കാസറ്റുകളുടെയും സിഡികളുടെയും കാലത്ത് സംഗീത പ്രേമികളുടെ സ്വപ്നമായിരുന്നു വാക്മാന്‍. എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ വാക്മാന്‍ പോലൊരു പോര്‍ട്ടബിള്‍ ഓഡിയോ പ്ലെയറിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

അലൂമിനിയം ഫ്രെയിമോടുകൂടിയ കനംകുറഞ്ഞ രൂപകല്‍പ്പനയാണ് പുതിയ വാക്മാന്റെ പ്രത്യേകത. ഫിലിം കപ്പാസിറ്ററുകള്‍, മികച്ച സൗണ്ട് റെസിസ്റ്റേഴ്സ്, ഗോള്‍ഡന്‍ സോള്‍ഡറുകള്‍ എന്നീ സവിശേഷതകള്‍ മികച്ച ശബ്ദാനുഭവം സമ്മാനിക്കുന്നു. പരിസ്ഥിതി സൗഹൃദ സമീപനത്തിന്റെ ഭാഗമായി വാക്മാന്റെ ബോക്സില്‍ പ്ലാസ്റ്റിക് മെറ്റീരിയലുകള്‍ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാക്മാന് എസ്-മാസ്റ്റര്‍ എച്ച്‌എക്സ് ഡിജിറ്റല്‍ ആംപ് സാങ്കേതികവിദ്യയുടെയും ഡയറക്‌ട് സ്ട്രീം ഡിജിറ്റല്‍ (ഡിഡിഎസ്) ഓഡിയോ ഫോര്‍മാറ്റിന്റെയും പിന്തുണ സോണി നല്‍കിയിട്ടുണ്ട്. DSEE അള്‍ട്ടിമേറ്റിന് (ഡിജിറ്റല്‍ സൗണ്ട് എന്‍ഹാന്‍സ്‌മെന്റ് എഞ്ചിന്‍) കംപ്രസ് ചെയ്ത ഫയലുകള്‍ തത്സമയം മെച്ചപ്പെടുത്താനും കഴിയും. 360 റിയാലിറ്റി ഓഡിയോ, ക്വാല്‍കോം aptX HD എന്നിവയുടെ പിന്തുണയുമുണ്ട്.

വൈറ്റ് എല്‍.ഇ.ഡി ബാക്ക്‌ലൈറ്റുള്ള 3.6 ഇഞ്ച് വലിപ്പമുള്ള ടി.എഫ്.ടി എച്ച്‌.ഡി ഡിസ്‌പ്ലേയും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് മറ്റ് പ്രത്യേകതകള്‍. വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് പതിപ്പ് 5.0, യു.എസ്.ബി-സി, സ്റ്റീരിയോ മിനി ജാക്ക്, മെമ്മറി കാര്‍ഡ് എന്നിവയ്‌ക്കുള്ള പിന്തുണയുണ്ട്. കൂടാതെ, പുതിയ വാക്ക്മാന്‍ SBC, LDAC, aptX, aptX HD, AAC ഓഡിയോ കോഡെക്കുകള്‍ പിന്തുണക്കുന്നുണ്ട്

സോണി സെന്ററുകള്‍, പ്രമുഖ ഇലക്‌ട്രോണിക് സ്റ്റോറുകള്‍, ഹെഡ്‌ഫോണ്‍ സോണ്‍, ഇന്ത്യയിലെ ഇ-കൊമേഴ്‌സ് പോര്‍ട്ടലുകള്‍ എന്നിവയിലൂടെ പുതിയ സോണി NW-A306 വാക്ക്‌മാന്‍ 25,990 രൂപയ്ക്ക് സ്വന്തമാക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക