പുതുപ്പള്ളി എംഎൽഎ ആയിരുന്നുവെങ്കിലും ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളിയിൽ സ്വന്തമായി വീടില്ല എന്നുള്ളത് കേരളത്തിലെ ജനങ്ങൾക്ക് മുഴുവൻ അറിയാവുന്ന കാര്യമാണ്. തറവാട്ട് വീട്ടിൽ വച്ച് അതായത് സ്വന്തം സഹോദരൻ താമസിക്കുന്ന വീട്ടിൽ വച്ചാണ് അദ്ദേഹം ജനങ്ങളെ കണ്ടിരുന്നത്. തന്റെ അവസാനകാലത്ത് പുതുപ്പള്ളിയിൽ ഒരു വീട് പണിത് താമസിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെങ്കിലും ആ വീട് പണി പൂർത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹം ഇഹലോകവാസം വെടിയുകയാണുണ്ടായത്.

ഇപ്പോൾ ശ്രദ്ധേയമാകുന്നത് ഏഷ്യാനെറ്റ് മാധ്യമപ്രതിനിധിയുമായി സംസാരിക്കുന്നതിനിടയിൽ പുതുപ്പള്ളി വീട് പണി പൂർത്തിയാകുന്നതിനെക്കുറിച്ച് ചാണ്ടിയും ഉമ്മൻ നടത്തിയിരിക്കുന്ന പരാമർശമാണ്. താമസിക്കുക എവിടെയായിരിക്കും എന്ന് ചോദിക്കുന്ന പ്രതിനിധിയോട് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് – ” പുതുപ്പള്ളിയിൽ നമുക്ക് വീടില്ലല്ലോ, ഇതാണല്ലോ വീട്, പുതുപ്പള്ളിയിലെ വീടുപണി പൂർത്തിയാക്കാൻ പറ്റുന്ന സാഹചര്യം ഇപ്പോഴും ഇല്ല, അതേക്കുറിച്ച് ഒക്കെ പിന്നീട് ആലോചിക്കാം”.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉമ്മൻചാണ്ടിയുടെ സംസ്കാര ശുശ്രൂഷകൾക്കു ശേഷം ഇന്നലെയാണ് ചാണ്ടി ഉമ്മൻ ഉമ്മൻചാണ്ടിയുടെ സ്വന്തം വീടായ തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ തിരികെ എത്തിയത്. നിരവധി പാർട്ടി പ്രവർത്തകരും നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഈ സമയത്ത് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയോട് സംസാരിക്കുകയാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ വീടിനെ കുറിച്ച് പറഞ്ഞത്.

ഉമ്മൻചാണ്ടിക്ക് പിൻഗാമി ആകുമോ എന്ന് ചോദ്യത്തിനും ചാണ്ടി മാധ്യമപ്രവർത്തകന് നൽകിയ മറുപടി ശ്രദ്ധേയമാണ്. “ഉമ്മൻചാണ്ടിക്ക് പിൻഗാമി ഇല്ല, എന്റെ പിതാവിന് പിൻഗാമി ഇല്ല പകരക്കാരനും ഇല്ല… പുതുപ്പള്ളിക്ക് വേറെ എംഎൽഎ ഉണ്ടാകും പക്ഷേ ഉമ്മൻചാണ്ടിക്ക് പിൻഗാമിയോ പകരക്കാരനോ ഉണ്ടാവില്ല” ചാണ്ടി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക