മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു. 82 വയസായിരുന്നു. മുന്‍ മന്ത്രി എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്.1958ലാണ് വീരേന്ദ്രകുമാര്‍ ഉഷയെ വിവാഹം ചെയ്തത്. ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളാണ് ഉഷ. ജീവിതത്തിലെന്ന പോലെ വീരേന്ദ്ര കുമാറിന്റെ ലോകയാത്രകളിലെയും സഹയാത്രികയായിരുന്നു ഉഷ.

മക്കള്‍: എം.വി. ശ്രേയാംസ് കുമാര്‍ (മാനേജിങ് ഡയറക്ടര്‍, മാതൃഭൂമി), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കള്‍: എം.ഡി. ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബംഗളൂരൂ). ഇന്നു വൈകീട്ടുവരെ കോഴിക്കോട് ചാലപ്പുറത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ രാവിലെ വയനാട് കല്‍പ്പറ്റയിലെ വസതിയില്‍ എത്തിക്കും. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചക്ക് മൂന്നു മണിക്ക് കല്‍പ്പറ്റ പുളിയാര്‍ മലയിലെ വീട്ടുവളപ്പില്‍ നടക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക