മുൻ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച്‌ മുസ്തഫ (84) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 1991 മുതല്‍ 1995 വരെയുള്ള കാലയളവില്‍ ഭക്ഷ്യമന്ത്രിയായിരുന്നു.കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് നാല് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ടി എച്ച്‌ മുസ്തഫ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1977ല്‍ ആലുവ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുസ്തഫ ആദ്യമായി എംഎല്‍എയായി. കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നിന്ന് 1982, 1987, 1991, 2001 വര്‍ഷങ്ങളില്‍ വീണ്ടും എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. 1980ല്‍ ആലുവയിലും 1996ല്‍ കുന്നത്തുനാട്ടിലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. കേരള ഖാദി വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് എന്നീ നിലകളിലും ടി എച്ച്‌ മുസ്തഫ ചുമതല വഹിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക