സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ചിന്തന്‍ ശിബിറിന്റെ രണ്ടാം ദിവസം യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ് മോദി വിളിച്ചു ചേര്‍ത്ത ചിന്തന്‍ ശിബിറില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ബിജെപി ഇതര മുഖ്യമന്ത്രിമാരില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും, പിണറായി വിജയനും മാത്രമാണ് ഇന്നലെ പങ്കെടുത്തിരുന്നത്.

അതേസമയം ദില്ലി കേരള ഹൗസില്‍ ഉള്ള മുഖ്യമന്ത്രി ചിന്തന്‍ ശിവിറിന്റെ രണ്ടാം ദിനമായ നിന്ന് വിട്ടു നില്‍ക്കുകയാണ്.ആദ്യ ദിനത്തില്‍ മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, അശോക് ഗെലോട്ട്, ഭൂപേഷ് ഭഖേല്‍, നിതീഷ് കുമാര്‍, എം.കെ.സ്റ്റാലിന്‍, നവീന്‍ പട്‍നായിക്ക് എന്നിവര്‍ യോഗത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമവായ നീക്കം പാളി ഗവർണർക്കെതിരെ കേന്ദ്ര പിന്തുണ ഇല്ല?

കേരളത്തിൽ ഗവർണർ സർക്കാർ പോര് മൂർദ്ധന്യതയിലാണ്. ഇതിനിടയിലാണ് മുഖ്യമന്ത്രി അമിത് ഷായും മോഡിയും പങ്കെടുക്കുന്ന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിന് എത്തിയത്. ഈ സന്ദർശനത്തിനിടയിൽ കേന്ദ്രവുമായി മുഖ്യമന്ത്രി നേരിട്ട് സമവായത്തിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഗവർണറെ തള്ളി സംസ്ഥാന സർക്കാരിന് കേന്ദ്രം സംരക്ഷിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ച ഉയർന്നത്. എന്നാൽ ഈ പ്രതീക്ഷ അസ്ഥാനത്ത് ആയതോടുകൂടിയാണ് പിണറായി ഇന്നത്തെ യോഗത്തിൽ നിന്ന് വിട്ടു നിന്നതെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക