പ്രശസ്ത മോഡലും നടിയും വിവാദങ്ങളുടെ തോഴിയുമായ പൂനം പാണ്ഡെ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്നാണ് അന്ത്യം. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയായിരുന്നു പൂനം മരണത്തിനു കീഴടങ്ങിയതായി മാനേജര്‍ അറിയിച്ചു. ഔദ്യോഗിക സമൂഹമാധ്യമ പേജിലാണ് താരത്തിന്റെ മരണ വാര്‍ത്ത എത്തിയത്.

“ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്‌നേഹവും കരുതലും എന്താണെന്ന് അറിയാം.” എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാര്‍ത്ത എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് പൂനം ജനിച്ചത്. മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തിയത്. 2010 ല്‍ നടന്ന ഗ്ലാഡ്രാഗ്സ് മാന്‍ഹണ്ട് ആന്‍ഡ് മെഗാമോഡല്‍ മത്സരത്തിലെ ആദ്യ ഒന്‍പതു സ്ഥാനങ്ങളിലൊന്നില്‍ ഇടംനേടിയതോടെ ഫാഷന്‍ മാസികയുടെ മുഖചിത്രമായി. 2013 ല്‍ പുറത്തിറങ്ങിയ നഷ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ലൗ ഈസ് പോയിസണ്‍, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങി കന്നട, ഹിന്ദി, തെലുഗ് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലെ വിവാദങ്ങളിലൂടെയാണ് പൂനം പ്രശസ്ത നേടുന്നത്. 2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം സ്വന്തമാക്കുകയാണെങ്കില്‍ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളില്‍ നിന്നും ബി.സി.സി.ഐയില്‍ നിന്നുമുണ്ടായ എതിര്‍പ്പിനെത്തുടര്‍ന്ന് പൂനം പാണ്ഡെയ്ക്കു വാക്കുപാലിക്കാന്‍ കഴിഞ്ഞില്ല. 2012-ലെ ഐ.പി.എല്‍. 5-ആം പതിപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയികളായപ്പോള്‍ പൂനം പാണ്ഡെ തന്റെ നഗ്നചിത്രങ്ങള്‍ പോസ്റ്റുചെയ്തിരുന്നു.

ബോളിവുഡ് നടി കങ്കണ റണൗത്ത് അവതാരകയായ ലോക്ക് അപ്പിന്റെ ആദ്യ സീസണിലാണ് പൂനത്തെ അവസാനമായി കണ്ടത്. ഷോയില്‍ വിജയിച്ചില്ലെങ്കിലും ഇതവരുടെ ആരാധകരുടെ എണ്ണം വര്‍ധിപ്പിച്ചു.സാം ബോംബെയുമായി പൂനം കുറച്ചുകാലം വിവാഹ ജീവിതം നയിച്ചു. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു വിവാഹം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പൂനം പങ്കുവച്ചിരുന്ന ഹോട്ട് ചിത്രങ്ങളും വീഡിയോകളും ആരാധകരില്‍ അഗ്നിപടര്‍ത്തി. എന്നിരുന്നാലും ആ വിവാഹം നീണ്ടുനിന്നില്ല. 2020ല്‍ പൂനം സാമിനെതിരേ ഗാര്‍ഹിക പീഡനം പരാതി ഉയര്‍ത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക