ന്യൂഡല്‍ഹി: സര്‍വകലാശാല വിസിമാര്‍ രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവില്‍ കോണ്‍ഗ്രസ് രണ്ടുതട്ടില്‍. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് നിലപാടില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ ഗവര്‍ണറെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഒമ്ബത് സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഒമ്ബത് സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചട്ടവിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ എല്ലാ സര്‍വകലാശാലാ നിയമനങ്ങളും എതിര്‍ക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണെന്ന വസ്തുത നിലനില്‍ക്കെത്തന്നെ, സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാന്‍സലര്‍ സ്ഥാനത്തിരുന്ന് ഗവര്‍ണര്‍ സ്വീകരിച്ചാല്‍പ്പോലും ചോദ്യം ചെയ്യേണ്ടതാണ്. കേരളത്തിലെ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുന്ന നിലപാടാണ് ഇടതുമുന്നണി സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ചട്ടവിരുദ്ധമായി ചെയ്ത ഒരു കാര്യത്തെ മറികടക്കാനും തിരുത്താനുമെന്ന പേരില്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് നമ്മുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്.

സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അനുസരിക്കേണ്ടതാണ്. ഇത്തരത്തില്‍ നിയമപരമായാണ് ഓരോ അനധികൃത നിയമനങ്ങളും തിരുത്തപ്പെടേണ്ടത്. മറിച്ച്‌, കേന്ദ്രസര്‍ക്കാരിന് വേണ്ടി ചട്ടങ്ങളുണ്ടാക്കി നടപ്പിലാക്കുന്ന ഗവര്‍ണര്‍ വഴിയല്ല- കെസി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിയെ പിന്തുണച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി വിധിയെങ്കിലും, അതിലെ വാക്കുകള്‍ വളരെ വ്യക്തമാണ്. ഏതു സര്‍വകലാശാല വൈസ് ചാന്‍ലറെയാണ് യുജിസി റെഗുലേഷന്‍ ലംഘിച്ചു നിയമിച്ചത്, അത് അപ്പോയിന്റ് ചെയ്തപ്പോള്‍ തന്നെ നിയമവിരുദ്ധമായെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇതനുസരിച്ച്‌ കേരളത്തിലെ ഈ ഒമ്ബതു സര്‍വകലാശാല വിസി നിയമനങ്ങളും നിയമവിരുദ്ധമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

എല്ലായിടത്തും മൂന്നു പേര്‍ മുതല്‍ അഞ്ചുപേര്‍ വരെ പാനല്‍ കൊടുക്കണമെന്ന് യുജിസി പറയുമ്ബോള്‍, ഒറ്റപേരു മാത്രമാണ് നല്‍കിയത്. മന്ത്രിമാരുടേയും നേതാക്കളുടേയും ബന്ധുക്കളെ സര്‍വകലാശാലകളിലെ അദ്ധ്യാപകരായി നിയമിക്കുന്നതിനു വേണ്ടിമാത്രമാണ് ഇഷ്ടക്കാരായ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചത്. സുപ്രീംകോടതി വിധി വന്നപ്പോള്‍, ഇപ്പോള്‍ മാത്രമെങ്ങനെയാണ് ഗവര്‍ണര്‍ക്ക് സംഘപരിവാര്‍ മുഖമെന്ന് വി ഡി സതീശന്‍ ചോദിച്ചു.

ലീഗ് വിഷയത്തില്‍ ഇടതുമുന്നണിക്ക് സമാനമായ നിലപാടില്‍ നില്‍ക്കുമ്ബോള്‍ കോണ്‍ഗ്രസില്‍ രണ്ട് തട്ടാണ് ഇക്കാര്യത്തിലുള്ളത്. ഗവര്‍ണറുടെ നടപടിയെ പൂര്‍ണമായി സ്വാഗതം ചെയ്യരുതെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ, സര്‍വകലാശാലകളുടെ സ്വയംഭരണ അധികാരം തകര്‍ക്കുന്ന ഗവര്‍ണറുടെ നടപടിക്ക് പ്രതിപക്ഷ നേതാവ് കൂട്ടുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

സംഘപരിവാറിന് അഴിഞ്ഞാടാനുള്ള കളങ്ങളായി സര്‍വകലാശാലകളെ മാറ്റിക്കൊടുക്കലാണു ഗവര്‍ണറുടെ ലക്ഷ്യമെന്നും ഇതു കാണാന്‍ കഴിയുന്നവര്‍ യുഡിഎഫില്‍ പോലുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് ബിജെപിയുടെ ഈ തന്ത്രത്തിനു കൂട്ടുനില്‍ക്കുമ്ബോഴും മുസ്ലിം ലീഗ് നേതാക്കള്‍ വേറിട്ട ശബ്ദത്തില്‍ സംസാരിക്കുന്നത് അവര്‍ ഈ ആപത്തു തിരിച്ചറിയുന്നതു കൊണ്ടാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണ്ണറെ പിന്തുണയ്ക്കുന്ന പ്രതിപക്ഷം ആര്‍ എസ് എസിന്റെ നയങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും ആരോപിച്ചു. എന്നാല്‍ മുസ്ലിം ലീഗ് ഇക്കാര്യം മനസിലാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ലീഗിനെ സര്‍ക്കാരിനോട് അടുപ്പിച്ച്‌ പ്രതിപക്ഷത്തെ ദുര്‍ബ്ബലപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ആര്‍എസ്‌എസ് അജണ്ടയാണ് ഗവര്‍ണ്ണറുടേതെന്ന് പറഞ്ഞ് കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയം അനുകൂലമാക്കാനും മുഖ്യമന്ത്രി ശ്രമിക്കുകയാണ്.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക