ഇടുക്കി: ഭരണകക്ഷി സിപിഎം പ്രദേശീക നേതാവിന് ഭാര്യയുമായി അവിഹിതമെന്ന് സംശയം. മനംനൊന്ത് വിഷം കഴിച്ച ഡ്രൈവര്‍ മരിച്ചു. തൊടുപുഴയിലെ വ്യാപാരസ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കി വന്നിരുന്ന 42 കാരനാണ് മരിച്ചത്.

സമീപത്തെ ഗ്രാമീണമേഖലയിലാണ് ഇയാളും കുടുംബവും താമസിച്ചുവന്നിരുന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചിക്തസയിലായിരുന്നു.സംഭവം മേഖലയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.കാര്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍ നേതാവ് തന്റെ സ്വാധീനം ഉപയോഗപ്പെടുത്തിയെന്ന് ആരോപണവും ശക്തമായിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭരണകക്ഷിയുടെ തലപ്പത്തുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവും ഡ്രൈവറുടെ ഭാര്യയുമായുള്ള അടുത്ത ബന്ധം നാട്ടില്‍ പാട്ടായിരുന്നു.യുവതി പാര്‍ട്ടി പ്രവര്‍ത്തകയും മഹിള വിഭാഗത്തിന്റെ ചുമതലക്കാരിയുമായിരുന്നെന്നും ഈ വഴിക്കാണ് അടുപ്പം ഉടലെടുത്തതെന്നും മറ്റുമാണ് നാട്ടിലെ അടക്കംപറച്ചില്‍. നിലവില്‍ സര്‍ക്കാര്‍ വകുപ്പില്‍ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം വഹിക്കുന്ന നേതാവ് ഇതെ വകുപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം സ്വപ്നം കണ്ട കഴിയവെയാണ് അവിഹിത ബന്ധം പുലിവാലായിമാറിയിട്ടുള്ളത്.

ആശുപത്രിയില്‍ നിന്നും വിവരം ചോരാതിരിക്കാന്‍ നേതാവിന്റെ ശക്തമായ ഇടപെടലുണ്ടെന്നും ഡ്രൈവര്‍ക്ക് സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്താന്‍ പോലും അടുപ്പക്കാര്‍ തയ്യാറാവുന്നില്ലന്നും മറ്റുമുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. രണ്ട് മക്കളുടെ പിതാവ് കൂടിയായ ഡ്രൈവറുടെ മരണം പ്രദേശവാസികളില്‍ നേതാവിനോടുള്ള അമര്‍ഷം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.സംഭവത്തില്‍ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുകരള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് പ്രദേശിക നേതൃത്വം അവശ്യപ്പെട്ടു.ഇക്കാര്യത്തില്‍ പ്രതിഷേധ പരിപാടികള്‍ക്കും പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക